Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂന്നാർ കൈയേറ്റം...

മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ തർക്കം പരിഹരിക്കണം ^ഗൗരിയമ്മ

text_fields
bookmark_border
മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ തർക്കം പരിഹരിക്കണം -ഗൗരിയമ്മ ആലപ്പുഴ: ജെ.എസ്.എസ് ഏഴാം സംസ്ഥാന സമ്മേളനം ജൂലൈ 28, 29 തീയതികളിൽ ആലപ്പുഴയിൽ നടക്കും. സമ്മേളനത്തി​െൻറ വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം കെ.ആർ. ഗൗരിയമ്മ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് അർഹരായ മുഴുവൻ ഭൂരഹിതർക്കും ഇടതു സർക്കാറി​െൻറ കാലത്തുതന്നെ സമയബന്ധിതമായി പട്ടയം വിതരണം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയങ്ങൾ രമ്യമായി പരിഹരിക്കണം. സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കണമെന്നും ഗൗരിയമ്മ ആവശ്യപ്പെട്ടു. പി.ആർ. പവിത്രൻ രക്ഷാധികാരിയായും തട്ടുകുളം സലിം ചെയർമാനായും സ്വാഗതസംഘം രൂപവത്കരിച്ചു. ഗൗരിയമ്മയാണ് ജനറൽ സെക്രട്ടറി. അഡ്വ. സഞ്ജീവ് സോമരാജൻ, സി.എം. അനിൽകുമാർ, സീതത്തോട് മോഹനൻ എന്നിവർ സെക്രട്ടറിമാരുമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story