Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 9:39 AM GMT Updated On
date_range 29 Jun 2017 9:39 AM GMTദേശീയ ശിൽപശാല തുടങ്ങി
text_fieldsbookmark_border
കാലടി: സംസ്കൃത സർവകലാശാലയിലെ സ്വാമി വിവേകാനന്ദ ചെയറിെൻറ ആഭിമുഖ്യത്തിൽ ത്രിദിന ദേശീയ ശിൽപശാല ആരംഭിച്ചു. സ്വാമി വിവേകാനന്ദ: റീക്കൺ സൈലിങ് മെറ്റീരിയൽ ആൻഡ് സ്പിരിച്വൽ വെൽഫെയർ എന്ന വിഷയത്തിലുള്ള ശിൽപശാല കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലറുടെ ചുമതലയുള്ള േപ്രാ-വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് അധ്യക്ഷത വഹിച്ചു. വേദാന്ത വിഭാഗം മേധാവി ഡോ. ബി. ചന്ദ്രിക, വ്യാകരണ വിഭാഗം മേധാവി ഡോ. എം. മണിമോഹനൻ, സാഹിത്യവിഭാഗം മേധാവി ഡോ. വി.ആർ. മുരളീധരൻ, ന്യായ വിഭാഗം മേധാവി ഡോ. കെ.കെ. അംബികാദേവി, വിവേകാനന്ദ ചെയർ പ്രഫസർ ഡോ. എ. ഗിരിജ, വേദാന്ത വിഭാഗത്തിലെ ഡോ. കെ. രമാദേവി അമ്മ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story