Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎറണാകുളത്തുനിന്ന്​...

എറണാകുളത്തുനിന്ന്​ കടത്തിയ കാർ മൊഗ്രാലിൽ അപകടത്തിൽപെട്ടു

text_fields
bookmark_border
കുമ്പള: എറണാകുളത്തുനിന്ന് കടത്തിയ കാർ മൊഗ്രാലിൽ അപകടത്തിൽപെട്ടു. കുമ്പള പൊലീസ് സ്റ്റേഷനിൽ കാറുപേക്ഷിച്ചു മുങ്ങിയ ആളെ പൊലീസ് തിരയുന്നു. കളമശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് രണ്ടാഴ്ച മുമ്പാണ് അൻവർ എന്നയാളിൽനിന്ന് കാസർകോട് സ്വദേശി എന്ന് പരിചയപ്പെടുത്തിയ യുവാവ് ഓടിച്ചുനോക്കാനെന്നുപറഞ്ഞ് കാർ വാങ്ങിയത്. താക്കോൽ കൈക്കലാക്കിയ ശേഷം കാറുമായി യുവാവ് കടന്നുകളയുകയായിരുന്നു. സംഭവത്തെത്തുടർന്ന് അൻവർ കളമശ്ശേരി സ്റ്റേഷനിൽ പരാതി നൽകി അന്വേഷിച്ചു വരുന്നതിനിടെയാണ് കുമ്പള മൊഗ്രാലിൽ എറണാകുളം രജിസ്ട്രേഷനുള്ള കാർ അപകടത്തിൽപെടുന്നത്. അപകടത്തെത്തുടർന്ന് കാർ പൊലീസ് കസ്റ്റഡിയിലെടുത്ത് ഓടിച്ചിരുന്നയാളോട് രേഖകളുമായി സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. രേഖയുമായി വരാമെന്നേറ്റ് സ്ഥലംവിട്ട ആൾ ദിവസങ്ങളോളം സ്റ്റേഷനിൽ ഹാജരാവുകയോ രേഖകൾ എത്തിക്കുകയോ ചെയ്യാതിരുന്നത് പൊലീസിൽ സംശയമുളവാക്കി. തുടർന്ന് കാറി​െൻറ നമ്പറി​െൻറ അടിസ്ഥാനത്തിൽ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ വിളിച്ച് ആ പരിധിയിൽ രജിസ്ട്രേഷനുള്ള പിടിയിലായ സ്വിഫ്റ്റ് കാറി​െൻറ വിശദാംശങ്ങൾ കൈമാറുകയായിരുന്നു. വിശദാംശങ്ങൾ പരിശോധിച്ച് കാണാതായ കാറാണിതെന്ന് ബോധ്യപ്പെട്ടതി​െൻറ അടിസ്ഥാനത്തിൽ ബുധനാഴ്ച കളമശ്ശേരി സ്റ്റേഷനിലെ എ.എസ്.ഐ അനസി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഉടമ അൻവറും കുമ്പളയിലെത്തി. അൻവറിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച കുമ്പള പൊലീസ് പ്രതിയെ പിടികൂടാനുള്ള നീക്കങ്ങൾ ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story