Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്. വിനീതിനായി...

കെ.എസ്. വിനീതിനായി യൂത്ത് കോൺഗ്രസ് കാരുണ്യയാത്ര ഇന്ന്

text_fields
bookmark_border
കൊച്ചി: രണ്ട് വൃക്കകളും തകരാറിലായ ഞാറക്കൽ സ്വദേശി കെ.എസ്. വിനീതിനായി (28) പൊന്നൂസ് ചാരിറ്റബിൾ ട്രസ്റ്റും യൂത്ത് കോൺഗ്രസ് കൂട്ടായ്മയും ചേർന്ന് നടത്തുന്ന കാരുണ്യ യാത്ര വ്യാഴാഴ്ച. ഭാര്യയും ഒന്നര വയസ്സുള്ള മകളും അടങ്ങുന്ന നിർധന കുടുംബത്തി​െൻറ ഏക ആശ്രയമാണ് വിനീത്. അമ്മയാണ് വൃക്ക ദാനം ചെയ്യുന്നത്. 15 ലക്ഷം രൂപയാണ് ചെലവ്. തുക കണ്ടെത്താനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കാരുണ്യയാത്ര നടത്തുന്നതെന്ന് കോഓഡിനേറ്റർമാരായ ടിറ്റോ ആൻറണി, സേതുരാജ് എന്നിവർ പറഞ്ഞു. രാവിലെ ഹൈകോടതി ജങ്ഷനിൽനിന്ന് യാത്ര ആരംഭിക്കും. ഹൈകോർട്ട്, മുനമ്പം റൂട്ടിലായിരിക്കും കാരുണ്യയാത്ര. നടി ഹണി റോസ്, സംവിധായകൻ ഒമർ ലുലു, മറീന മൈക്കിൾ, ഗണപതി എന്നിവരും പങ്കാളികളാകും.
Show Full Article
TAGS:LOCAL NEWS 
Next Story