Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 8:02 AM GMT Updated On
date_range 2017-06-29T13:32:55+05:30മുൻ പഞ്ചായത്ത് അംഗങ്ങൾക്ക് പെൻഷനും മറ്റാനുകൂല്യങ്ങളും നൽകണമെന്ന് കൂട്ടായ്മ
text_fieldsപറവൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുൻ അംഗങ്ങൾക്ക് പെൻഷനും യാത്രബത്തയും മറ്റാനുകൂല്യങ്ങളും നൽകണമെന്ന് വടക്കേക്കര പഞ്ചായത്തിലെ മുൻ ജനപ്രതിനിധികളുടെ സംഘടനയായ ഇ-വടക്കിനിയിൽ കൂട്ടായ്മ ആവശ്യപ്പെട്ടു. പാർലമെൻറ് നിയമസഭ സാമാജികർക്ക് ഇത്തരം ആനൂകുല്യങ്ങൾ നൽകുമ്പോൾ ജനങ്ങളുമായി നിരന്തരം ഇടപഴകുന്ന പഞ്ചായത്ത് മെംബർമാരെപോലെയുള്ളവരെ തഴയുന്നത് ശരിയല്ല. മുൻ അംഗങ്ങൾക്ക് ആനുകൂല്യങ്ങളും മറ്റും നൽകുമെന്ന് മാറിമാറി വരുന്ന സർക്കാരുകൾ പ്രഖ്യാപിച്ചതല്ലാതെ ഒരാനുകൂല്യങ്ങളും ഇതുവരെ ലഭിച്ചില്ല. പൊതുപ്രവർത്തകയെന്ന നിലയിൽ ഒരു തൊഴിലിനും പോകാൻ കഴിയാത്ത അവസ്ഥയാണ്. പ്രായപരിധി കഴിഞ്ഞതിനാൽ സർക്കാർ ജോലിയോ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിയോ ലഭിക്കാത്ത സാഹചര്യമാണ്. ഇതുമൂലം ജീവിതം വഴിമുട്ടിനിൽക്കുന്ന അവസ്ഥയിലാണ് മുൻ പഞ്ചായത്ത് അംഗങ്ങളുടേത്. ഇക്കാര്യത്തിൽ സർക്കാറിെൻറ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ആറു വർഷക്കാലം വടക്കേക്കര പഞ്ചായത്ത് സെക്രട്ടറിയായി പ്രവർത്തിച്ച് സ്ഥലം മാറിപ്പോകുന്ന സഞ്ജയ് പ്രഭുവിന് സംഘടന ഉപഹാരം നൽകി ആദരിച്ചു. കൂട്ടായ്മ പ്രസിഡൻറ് കാർത്യായനി സർവൻ അധ്യക്ഷത വഹിച്ചു. കെ.ആർ. മോഹനൻ, പി. ആർ. ശോഭനൻ, പി.ആർ. സുർജിത്ത്, വി.എസ്. സന്തോഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കാർത്യായനി സർവൻ (പ്രസി), വി.എസ്. സന്തോഷ്, കെ.കെ. അപ്പു (വൈസ് പ്രസി) കെ.ആർ മോഹനൻ(സെക്ര) പി.ആർ. സുർജിത്ത്, ബീന രത്നൻ (ജോ.സെക്ര) പി.ആർ. ശോഭൻ (ട്രഷറർ).
Next Story