Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെറായി ലൈബ്രറിയില്‍...

ചെറായി ലൈബ്രറിയില്‍ ജി.എസ്.ടി ക്ലാസ് നടത്തി

text_fields
bookmark_border
വൈപ്പിന്‍: ചെറായി പബ്ലിക് ലൈബ്രറിയില്‍ ചരക്കു സേവന നികുതിയെക്കുറിച്ച് പഠന ക്ലാസ് നടന്നു. വൈപ്പിന്‍ ബ്ലോക്ക് പ്രസിഡൻറ് കെ.കെ. ജോഷി ഉദ്ഘാടനം ചെയ്തു. വാണിജ്യ നികുതി വകുപ്പ് ഓഫിസര്‍ മുരളി ക്ലാസ് എടുത്തു. ലൈബ്രറി സെക്രട്ടറി പി.വി. സുനില്‍, വൈസ് പ്രസിഡൻറ് കെ.എ. അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു. സിദ്ധ ആയുർവേദ ക്യാമ്പ് വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് സിദ്ധ ആയുർവേദ ആശുപത്രി പള്ളിപ്പുറം ജനത വായനശാല എന്നിവ സംയുക്തമായി കോവിലകത്തുംകടവില്‍ സൗജന്യ സിദ്ധ ആയുർവേദ ക്യാമ്പ് സംഘടിപ്പിച്ചു. എസ്.സി കമ്യൂണിറ്റി സ​െൻററില്‍ െവച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. കെ.കെ. ജോഷി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് രമണി അജയന്‍, സിദ്ധ മെഡിക്കല്‍ ഓഫിസര്‍ ഡോ. മെല്‍ ഗിബ്‌സൺ, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.കെ. ലെനിൻ, ബിന്ദു തങ്കച്ചന്‍, രാധിക സതീഷ്, വായനശാല സെക്രട്ടറി ടി.കെ. തമ്പി, വാര്‍ഡ് മെംബര്‍മാരായ എം.ബി. ശോഭിക, ചന്ദ്രമതി സുരേന്ദ്രൻ, സുനില്‍ ദേവസി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story