Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജ​സീ​ല​യു​ടെ...

ജ​സീ​ല​യു​ടെ ചി​കി​ത്സ​ക്ക് എം.​എ. യൂ​സു​ഫ​ലി​യു​ടെ സഹായം

text_fields
bookmark_border
ജസീലയുടെ ചികിത്സക്ക് എം.എ. യൂസുഫലിയുടെ സഹായം കൽപറ്റ: രക്താർബുർദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പടിഞ്ഞാറത്തറ പഞ്ചായത്തിലെ പേരാലിലെ പുളിക്കൽ ജാഫറി​െൻറ മകൾ ജസീലക്ക്(22) സഹായഹസ്തവുമായി വ്യവസായി എം.എ. യൂസുഫലി. തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലുള്ള ജസീലക്ക് രണ്ടു ലക്ഷം രൂപയാണ് സഹായമായി കൈമാറിയത്. ചികിത്സക്ക് പണമില്ലാതെ ജസീലയുടെ കുടുംബം ബുദ്ധിമുട്ടുന്ന വാർത്ത കഴിഞ്ഞദിവസം മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതുടർന്നാണ് രണ്ടു ലക്ഷം രൂപയുടെ സഹായം എം.എ. യൂസുഫലി വാഗ്ദാനം ചെയ്തത്. തിരുവനന്തപുരം ആർ.സി.സിയിൽ വെച്ച് ജസീലയുടെ മാതാപിതാക്കൾക്ക് എം.എ. യൂസുഫലി നൽകുന്ന രണ്ടു ലക്ഷം രൂപയുടെ ധനസഹായം ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ ജോയ് സദാനന്ദൻ കൈമാറി. ജസീലയെ സഹായിക്കാനായി പ്രദേശത്തെ ജനപ്രതിനിധികൾ, മഹല്ല് ഭാരവാഹികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരെ ഉൾപ്പെടുത്തി ചികിത്സ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ബാക്ക് അക്കൗണ്ട് : കനറ ബാങ്ക്, പടിഞ്ഞാറത്തറ, അക്കൗണ്ട് നമ്പർ: 0355101027906. ഐ.എഫ്.എസ്.സി. കോഡ്: CNRB0000355. ഫോൺ: 9447004507,9961330457.
Show Full Article
TAGS:LOCAL NEWS 
Next Story