Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 8:09 AM GMT Updated On
date_range 2017-06-28T13:39:08+05:30സഞ്ചരിക്കുന്ന പനി ക്ലിനിക് പ്രവര്‍ത്തനം തുടങ്ങി
text_fieldsകൊച്ചി: കേരള ഗവണ്‍മെൻറ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ എറണാകുളം ശാഖയുടെ ആഭിമുഖ്യത്തില്‍ സഞ്ചരിക്കുന്ന പനി ക്ലിനിക് പ്രവര്‍ത്തനം തുടങ്ങി. ജില്ല ഭരണകൂടം, ജനറല്‍ ആശുപത്രി, നാഷനല്‍ ഹെല്‍ത്ത് മിഷൻ, ഐ.എം.എ എന്നിവരുടെ സഹകരണത്തോടെ സജ്ജീകരിച്ച സഞ്ചരിക്കുന്ന പനി ക്ലിനിക്കിെൻറ ഫ്ലാഗ് ഓഫ് ജനറല്‍ ആശുപത്രിയില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എൻ.കെ. കുട്ടപ്പന്‍ നിര്‍വഹിച്ചു. ഉച്ചക്ക് രണ്ടുമുതല്‍ നാലുവരെ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വാഹനം പര്യടനം നടത്തും. കടവന്ത്ര കരുത്തല കോളനിയില്‍ രോഗികളെ പരിശോധിച്ചു. ബുധനാഴ്ച ഗാന്ധിനഗര്‍ കോളനിയിലും വ്യാഴാഴ്ച എറണാകുളം മാര്‍ക്കറ്റിലും ക്ലിനിക് എത്തും. ഡോ. ആനി ലൂക്കിെൻറ നേതൃത്വത്തില്‍ വാഹനത്തില്‍ മൂന്ന് ഡോക്ടര്‍മാരുടെയും രണ്ട് നഴ്‌സുമാരുടെയും സേവനം ലഭിക്കും. പനിക്കുള്ള മരുന്ന് വാഹനത്തില്‍ സൗജന്യമായി വിതരണം ചെയ്യും. ലാബ് ടെസ്‌റ്റുകളും കൂടുതല്‍ പരിശോധനകളും ആവശ്യമായ രോഗികളെ ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാനുള്ള സൗകര്യവും ചെയ്തിട്ടുണ്ടെന്ന് ആർ.എം.ഒ ഡോ. സിറിയക് പി. ജോയി പറഞ്ഞു. പകര്‍ച്ചപ്പനി നിയന്ത്രിക്കാനുള്ള നടപടിക്ക് സഞ്ചരിക്കുന്ന പനി ക്ലിനിക് ഗതിവേഗം നല്‍കുമെന്ന് ജില്ല ഭാരവാഹികളായ ഡോ. പി.കെ. സുനിൽ, ഡോ. സിറിള്‍ ജി. ചെറിയാൻ, ഡോ. ആശ വിജയന്‍ എന്നിവര്‍ അറിയിച്ചു.
Next Story