Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി ബിരുദ ഏകജാലകം:...

എം.ജി ബിരുദ ഏകജാലകം: മൂന്നാംഘട്ട അലോട്ട്​​മെൻറ്​​ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
കോട്ടയം: എം.ജി സർവകലാശാല ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തി​െൻറ മൂന്നാംഘട്ട അലോട്ട്മ​െൻറ് പ്രസിദ്ധീകരിച്ചു. യോഗ്യത ലഭിച്ച അപേക്ഷകർ അലോട്ട്മ​െൻറ് മെമ്മോയുടെ പ്രിൻറൗട്ട് എടുത്ത് ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ ഫീസടച്ച് ജൂൺ 28ന് വൈകീട്ട് നാലിന് മുമ്പ് അലോട്ട്മ​െൻറ് ലഭിച്ച കോളജിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരായി പ്രവേശനം നേടണം. ജൂൺ 28ന് വൈകീട്ട് നാലിന് മുമ്പ് ഫീസ് അടക്കാത്തവരുടെയും ഫീസടച്ച ശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മ​െൻറ് റദ്ദാക്കും. തുടർന്നുള്ള അലോട്ട്മ​െൻറിലേക്ക് ഇവരെ പരിഗണിക്കില്ല. അപേക്ഷകൻ തനിക്ക് ലഭിച്ച അലോട്ട്മ​െൻറിൽ തൃപ്തനാണെങ്കിൽ തുടർ അലോട്ട്മ​െൻറിൽ പരിഗണിക്കപ്പെടാതിരിക്കാൻ അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ റദ്ദാക്കേണ്ടതോ സ്ഥിരപ്രവേശം നേടേണ്ടതോ ആണ്. ഉയർന്ന ഓപ്ഷനുകൾ നിലനിർത്തിയാൽ തുടർന്നുള്ള അലോട്ട്മ​െൻറിൽ മാറ്റം വന്നേക്കാം. ഇപ്രകാരം മാറ്റം ലഭിച്ചാൽ പുതിയ അലോട്ട്മ​െൻറ് നിർബന്ധമായും സ്വീകരിക്കണം. ആദ്യം ലഭിച്ച അലോട്ട്മ​െൻറ് നഷ്ടപ്പെടുകയും ചെയ്യും. എന്നാൽ, ഇപ്രകാരം മാറ്റം ലഭിക്കുന്നവർ പുതുതായി ഫീസൊടുക്കേണ്ട. ജൂൺ 29 മുതൽ 30വരെ ഓപ്ഷനുകൾ പുനഃക്രമീകരിക്കാനുള്ള സൗകര്യം ലഭ്യമാണ്. ഹയർ ഓപ്ഷനുകൾ നിലനിർത്താൻ ആഗ്രഹിക്കുന്ന അപേക്ഷകർ ഒഴികെയുള്ളവർ കോളജുകളിൽ നിശ്ചിത ട്യൂഷൻ ഫീസ് അടച്ച് സ്ഥിരപ്രവേശനം ഉറപ്പുവരുത്തണം. ഒന്നും രണ്ടും മൂന്നും അലോട്ട്മ​െൻറുകളിലൂടെ സ്ഥിര പ്രവേശം നേടിയവർ ഹയർ ഓപ്ഷനുകൾ റദ്ദാക്കേണ്ട. നിലവിൽ അലോട്ട്മ​െൻറ് ലഭിച്ചവർ ഹയർ ഓപ്ഷനുകൾ നിലനിർത്താൻ ആഗ്രഹിക്കുന്ന പക്ഷം അലോട്ട്മ​െൻറ് ലഭിച്ച കോളജുകളിൽ താൽക്കാലിക പ്രവേശനം നേടണം. എന്നാൽ, ഒന്നും രണ്ടും അലോട്ട്മ​െൻറിൽ ലഭിച്ച അലോട്ട്മ​െൻറ് സ്റ്റാറ്റസ് തന്നെയാണ് മൂന്നാം അലോട്ട്മ​െൻറിലും കാണിക്കുന്നതെങ്കിൽ അതേ കോളജിൽ തന്നെ പ്രവേശനത്തിനായി വീണ്ടും റിപ്പോർട്ട് ചെയ്യേണ്ട. വിവിധ േപ്രാഗ്രാമുകളിലേക്കുള്ള ഫീസ് സംബന്ധിച്ച ഉത്തരവുകൾ ക്യാപ്പ് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. സർവകലാശാല നിഷ്കർഷിച്ചതിനെക്കാൾ കൂടുതൽ ഫീസ് ഈടാക്കുന്ന കോളജുകൾക്കെതിരെ ഉചിതമായ ശിക്ഷ നടപടികൾ സ്വീകരിക്കും. എം.എസ്.ഡബ്ല്യു പ്രവേശനം: അപേക്ഷ ജൂൈല 15വരെ സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെ എം.എസ്.ഡബ്ല്യു േപ്രാഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയിലെ മാർക്കി​െൻറയും ബോണസ് പോയൻറുകളുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശനപരീക്ഷയുടെ തീയതി പിന്നീട്. വിശദമായ നോട്ടിഫിക്കേഷനും കോളജുകളുടെ വിവരങ്ങളും അപേക്ഷാഫോറത്തി​െൻറ മാതൃകയും ഫീസ് അടക്കുന്നതിനുള്ള െചലാനും www.mgu.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ജൂൈല 15ന് മുമ്പ് അസിസ്റ്റൻറ് രജിസ്ട്രാർ (ക്യാപ്) മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം 686 560 വിലാസത്തിൽ അയക്കണം. പഞ്ചവത്സര എം.എസ്സി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറഗ്രേറ്റഡ് േപ്രാഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസിൽ ഫെലോഷിപ്പോടുകൂടി പഞ്ചവത്സര എം.എസ്സി കോഴ്സിന് അപേക്ഷിക്കാം. യോഗ്യത 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പ്ലസ് ടു (സയൻസ്). സയൻസിലും ഗവേഷണത്തിലും പ്രത്യേക താൽപര്യമുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെയും ഇൻറർവ്യൂവി​െൻറയും അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൈല പത്ത്. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും വെബ്സൈറ്റ്: www.iirbsmgu.com. പരീക്ഷ തീയതി സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പത്താം സെമസ്റ്റർ ബി.ബി.എ - എൽഎൽ.ബി (ഓണേഴ്സ്) ഡിഗ്രി പരീക്ഷകൾ ജൂൈല 12ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ ജൂൺ 29വരെയും 50 രൂപ പിഴയോടെ 30വരെയും 500 രൂപ സൂപ്പർഫൈനോടെ ജൂൈല മൂന്നുവരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ വീതം (പരമാവധി 100) സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷഫീസിന് പുറമെ അടക്കണം. ഒന്നാം വർഷ ബി.ഫാം (റഗുലർ/ സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകൾ ജൂൈല 14ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ ജൂൺ 29വരെയും 50 രൂപ പിഴയോടെ 30വരെയും 500 രൂപ സൂപ്പർഫൈനോടെ ജൂൈല മൂന്നുവരെയും സ്വീകരിക്കും. വിദ്യാർഥികൾ പേപ്പറൊന്നിന് 20 രൂപ വീതം (പരമാവധി 100) സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷഫീസിന് പുറമെ അടക്കണം. എം.ടെക് പരീക്ഷ ഒന്നാം സെമസ്റ്റർ എം.ടെക് (2013 -2014 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷയിൽ മെക്കാനിക്കൽ എൻജിനീയറിങ് ബ്രാഞ്ചിൽ അഡ്വാൻസ്ഡ് എൻജിനീയറിങ് മാത്തമാറ്റിക്സ് എന്ന പേപ്പറും ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ തീയതി 2017 മാർച്ചിൽ നടത്തിയ രണ്ടാംവർഷ ബി.പി.ടി (പുതിയ സ്കീം -2008 മുതലുള്ള അഡ്മിഷൻ സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷയിൽ വിജയിച്ചവർക്ക് നാലാംവർഷ ബി.പി.ടി (2008 മുതലുള്ള അഡ്മിഷൻ) സപ്ലിമ​െൻററി പരീക്ഷകൾക്ക് പിഴയില്ലാതെ ജൂൺ 26വരെ അപേക്ഷിക്കാം. േപ്രാജക്ട് ഇവാല്യുവേഷൻ വൈവ വോസി നാലാം സെമസ്റ്റർ എം.എ ഹിന്ദി (സി.എസ്.എസ് -റഗുലർ/ സപ്ലിമ​െൻററി), മൂന്നും നാലും സെമസ്റ്റർ/ രണ്ടാം വർഷ (ൈപ്രവറ്റ് - റഗുലർ/ സപ്ലിമ​െൻററി/ മേഴ്സിചാൻസ്) എം.എ ഹിന്ദി ജൂൺ 2017 ഡിഗ്രി പരീക്ഷകളുടെ േപ്രാജക്ട് ഇവാല്യൂവേഷനും വൈവാവോസിയും ജൂൺ 28 മുതൽ ജൂൈല അഞ്ചുവരെ അതത് കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. നാലാം സെമസ്റ്റർ എം.എസ്സി പ്യൂവർ കെമിസ്ട്രി (റഗുലർ/ സപ്ലിമ​െൻററി) മേയ്/ ജൂൺ 2017 ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ, േപ്രാജക്ട് ഇവാല്യുവേഷൻ, വൈവാവോസി എന്നിവ ജൂൺ 28 മുതൽ ബന്ധപ്പെട്ട കോളജുകളിൽ ആരംഭിക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. നാലാം സെമസ്റ്റർ എം.എസ്സി അനലിറ്റിക്കൽ കെമിസ്ട്രി (റഗുലർ/ സപ്ലിമ​െൻററി) മേയ്/ ജൂൺ 2017 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ, േപ്രാജക്ട് ഇവാല്യൂവേഷൻ, വൈവാവോസി എന്നിവ ജൂൺ 29 മുതൽ ബന്ധപ്പെട്ട കോളജുകളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷഫലം 2016 ആഗസ്റ്റിലും സെപ്റ്റംബറിലും നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി ബോട്ടണി (സി.എസ്.എസ് റഗുലർ/ സപ്ലിമ​െൻററി/ ബെറ്റർമ​െൻറ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ ജൂൈല പത്തുവരെ സ്വീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story