Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 9:28 AM GMT Updated On
date_range 2017-06-25T14:58:35+05:30പ്രദർശനാനുമതി നിരോധിച്ച ഡോക്യുമെൻററി ചിത്രങ്ങളുടെ പ്രദർശനം നാളെ
text_fieldsആലപ്പുഴ: കേരള ഡോക്യൂമെൻററി ഫിലിം ഫെസ്റ്റിവലിൽ കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ച ഡോക്യുമെൻററി ചിത്രങ്ങളുടെ പ്രദർശനം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ആലപ്പുഴ ചടയംമുറി ഹാളിൽ സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള ഗ്രന്ഥശാല സംഘം, പുരോഗമന കലാസാഹിത്യ സംഘം, യുവകല സാഹിതി, ഇപ്റ്റ, വനിത സാഹിതി, യുക്തിവാദി സംഘം എന്നിവയുടെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. കാത്തുലൂക്കോസിെൻറ മാർച്ച് മാർച്ച് മാർച്ച്, പി.എൻ. രാമചന്ദ്രെൻറ ദി അൺബെയറബിൾ ബിയിങ് ഓഫ് ലൈറ്റനെസ്, ഇൻ ദി ഷെയ്ഡ് ഓഫ് ഫാളെൻ ചിനാർ, രാകേഷ് ശർമയുടെ ഫൈനൽ സൊല്യൂഷൻ, ഓഷൻ ഓഫ് ടിയേഷ്സും ആണ് പ്രദർശിപ്പിക്കുന്നത്. വാർത്തസമ്മേളനത്തിൽ ശാസ്ത്ര സാഹിത്യ പ്രസിഡൻറ് എൻ.ആർ. ബാലകൃഷ്ണൻ, മേഖല പ്രസിഡൻറ് എൽ. അജിത് കുമാർ, എച്ച്. സുബൈർ, ആസിഫ് റഹീം എന്നിവർ പങ്കെടുത്തു. കുട്ടനാട്ടിലെ രണ്ടാം കൃഷിക്കുള്ള നെൽവിത്ത് ഉടൻ ലഭ്യമാക്കും -പ്രിൻസിപ്പൽ കൃഷി ഓഫിസർ ആലപ്പുഴ: രണ്ടാം കൃഷിക്കായി നിലമൊരുക്കി കാത്തിരിക്കുന്ന കുട്ടനാട്ടിലെ നെൽകർഷകർക്ക് വിത്ത് എത്തിക്കാനുള്ള നടപടി സ്വീകരിച്ച് കഴിഞ്ഞതായി പ്രിൻസിപ്പൽ കൃഷി ഓഫിസർ പ്രേംകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗുണമേന്മയുള്ള വിത്തുകൾ തിങ്കളാഴ്ച എത്തും. നെൽവിത്തുകൾ എത്തിയാൽ ഉടൻ സീഡ് അതോറിറ്റി മുഖേന വിതരണം ആരംഭിക്കും. ജില്ലയിൽ 175 ക്വിൻറൽ നെൽവിത്താണ് രണ്ടാംകൃഷിക്ക് ആവശ്യമായി വരുന്നത്. നിലവിൽ കേരളത്തിന് പുറത്തുനിന്നും ആണ് നെൽവിത്ത് ജില്ലയിൽ എത്തിക്കുന്നത്. പലപ്പോഴും നെൽവിത്തുമായി എത്തുന്ന ലോറികൾ ചെക്ക്പോസ്റ്റുകളിൽ ആഴ്ചകളോളം പിടിച്ചിടുകയാണ് പതിവ്. ഇതിനെതിരെ വകുപ്പ് നടപടി എടുത്തെങ്കിലും കാലതാമസം നേരിട്ടതാണ് പ്രശ്നങ്ങൾക്ക് കാരണം. ജില്ലയിലെ മുഴുവൻ നെൽകർഷകരെയും ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതിെൻറ ഭാഗമായി ജൂലൈ ഒന്നിന് ക്രോപ് ഇൻഷുറൻസ് ഡേ പ്രചാരണ യജ്ഞം വകുപ്പ് സംഘടിപ്പിക്കും. വിളനാശം ഉണ്ടായാൽ കർഷകരെ സംരക്ഷിക്കാനാണ് ഇൻഷുറൻസ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ 80 ലക്ഷം രൂപയാണ് ഇൻഷുറൻസ് തുക ലക്ഷ്യംവെക്കുന്നത്. ഇതിനായി ഒരു സെൻറ് സ്ഥലമുള്ള കർഷകരിൽനിന്ന് ഒരു രൂപ ഈടാക്കിയാണ് ഇൻഷുറൻസ് സ്കീമിൽ ചേർക്കുന്നത്. വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ബീന നടേശൻ, ഏലിയാമ്മ ജോസഫ് എന്നിവരും പങ്കെടുത്തു.
Next Story