Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 9:28 AM GMT Updated On
date_range 2017-06-25T14:58:35+05:30കാറ്റിൽ കമാനവും മരങ്ങളും വീണു; ആളപായം ഒഴിവായി
text_fieldsആലപ്പുഴ: ശനിയാഴ്ച രാവിലെ ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ശക്തിയേറിയ കാറ്റിൽ കമാനവും മരങ്ങളും മറിഞ്ഞുവീണു. ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സക്കരിയ ബസാറിൽ ഉയർത്തിയ കൂറ്റൻ ആർച്ചാണ് തകർന്നുവീണത്. വൻ അപകടം ഒഴിവായി. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ സക്കരിയ ബസാറിൽ വട്ടപ്പള്ളിയിേലക്ക് പോകുന്ന വഴിയിലാണ് സംഭവം. തിരക്കേറിയ ഇടത്ത് ആളപായമൊന്നും സംഭവിക്കാതിരുന്നത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണെന്ന് പരിസരവാസികൾ പറഞ്ഞു. ഫയർഫോഴ്സ് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ, ആർച്ച് വീണതിനെ തുടർന്ന് വൈദ്യുതിബന്ധം നിലച്ചു. കെ.എസ്.ഇ.ബി ജീവനക്കാർ ഏറെനേരം പണിപ്പെട്ടതിനെ തുടർന്ന് വൈകീേട്ടാടെ മാത്രമാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായത്. ഇതിനിടെ വീടുകളിൽ കുടിവെള്ളം വരെ നിലച്ചു. വട്ടപ്പള്ളി, തെക്കൻ ആര്യാട്, ആര്യാട് സ്കൂളിന് മുൻവശം തുടങ്ങിയിടങ്ങളിലും മരങ്ങൾ വീണു. സ്റ്റേഷൻ ഒാഫിസർ സതീശിെൻറ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് ഫയർഫോഴ്സ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കമാനം വീണതിെൻറ വാർത്തയും ചിത്രങ്ങളും ശേഖരിക്കാനെത്തിയ മാധ്യമ പ്രവർത്തകരെ ഒരു സംഘമാളുകൾ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. പത്രപ്രവർത്തക യൂനിയൻ പ്രതിഷേധിച്ചു ആലപ്പുഴ: സക്കരിയ ബസാറിൽ ശക്തമായ കാറ്റിനെത്തുടർന്ന് കമാനവും മരങ്ങളും മറിഞ്ഞു വീണതിെൻറ ചിത്രങ്ങളും വാർത്തയും ശേഖരിക്കാനെത്തിയ മാധ്യമ പ്രവർത്തകർക്കു നേരെ ഒരു സംഘം ആളുകൾ നടത്തിയ കൈയേറ്റ ശ്രമത്തിൽ പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. സ്വതന്ത്രമായ മാധ്യമ പ്രവർത്തനത്തിന് വിഘാതമുണ്ടാക്കുന്ന ഇത്തരം സംഭവങ്ങൾ അപലപനീയവും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്നതുമാണെന്ന് യൂനിയൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പണം അടച്ചിട്ടും വൈദ്യുതി വിച്ഛേദിച്ചതായി പരാതി അരൂർ: അക്ഷയകേന്ദ്രത്തിൽ വൈദ്യുതി ചാർജ് അടച്ചിട്ടും വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ ഉപഭോക്താവ് പരാതി നൽകി. അരൂർ കമ്പിയകത്ത് വടക്കേക്കളം വേലായുധനാണ് പരാതിക്കാരൻ. പിതാവ് കുമാരെൻറ പേരിലാണ് വീട്ടിലെ വൈദ്യുതി കണക്ഷൻ. കഴിഞ്ഞ 10ന് വൈദ്യുതി ചാർജായ 377 രൂപ അരൂരിലെ അക്ഷയകേന്ദ്രത്തിൽ വേലായുധൻ അടച്ചിരുന്നു. എന്നാൽ, വൈദ്യുതി ഓഫിസിൽ പണം എത്താത്തതിെൻറ പേരിൽ ജീവനക്കാർ വീട്ടിലെത്തി കണക്ഷൻ വിച്ഛേദിച്ചെന്ന് വേലായുധൻ അരൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ശനിയാഴ്ച വേലായുധൻ വൈദ്യുതി ഓഫിസിൽ എത്തി പണം അടച്ചതോടെയാണ് കണക്ഷൻ പുനഃസ്ഥാപിച്ചത്. വേലായുധെൻറ പരാതിയിൽ അരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കുടിശ്ശിക അടച്ചിട്ടും വൈദ്യുതി നൽകുന്നില്ലെന്ന് പരാതി ചേർത്തല: വൈദ്യുതി കുടിശ്ശിക അടച്ചുതീർത്തിട്ടും സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ അധികൃതർ തയാറാവാത്തതിനാൽ കൃഷിയിറക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ചെമ്പകശ്ശേരി പാടശേഖര സമിതി പരാതിപ്പെട്ടു. വൈദ്യുതി കണക്ഷൻ വൈകിപ്പിച്ച് പാടശേഖരത്തിൽ മുഴുവൻ സമയവും മത്സ്യകൃഷി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ഇതിന് പിന്നിലെന്നും സെക്രട്ടറി വി. രാജീവ് ആരോപിച്ചു.
Next Story