Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 9:23 AM GMT Updated On
date_range 25 Jun 2017 9:23 AM GMTജെറ്റ് എയർവേസ് സീറ്റ് പങ്കുവെക്കൽ വിപുലമാക്കുന്നു
text_fieldsbookmark_border
നെടുമ്പാശ്ശേരി: എയർ ഫ്രാൻസ്, കെ.എൽ.എം റോയൽ ഡച്ച് എയർലൈൻസ്, ഡെൽറ്റ എയർെലെൻസ് എന്നീ കമ്പനികളുമായുള്ള സീറ്റ് പങ്കുവെക്കൽ ബന്ധം ജെറ്റ് എയർവേസ് വ്യാപിപ്പിക്കുന്നു. ഇതോടെ ഇന്ത്യക്കും യൂറോപ്പിനുമിടയിൽ മെച്ചപ്പെട്ട യാത്രാസംവിധാനമൊരുങ്ങും. ജെറ്റ് എയർവേസിെൻറ മുംബൈക്കും പാരീസിനുമിടയിലുമുള്ള ഇപ്പോഴത്തെ സേവനങ്ങൾ എയർ ഫ്രാൻസ്, ഡെൽറ്റ കമ്പനികൾ ഉപയോഗപ്പെടുത്തും. ഒക്ടോബർ 29 മുതൽ പുതിയ സർവിസുകൾ തുടങ്ങുന്നതോടെ ഏതൻസ്, ബാഴ്സലോണ, ബിൽബാവോ, ബുഡാപെസ്റ്റ്, ഡബ്ലിൻ, ക്രാക്കോ, ലീഡ്സ്, ലിസ്ബൻ, ലണ്ടൻ ഹീത്രൂ, ലിയോൺ, നൈസ്, വാർസോ നഗരങ്ങളിലേക്ക് കൂടുതൽ യാത്രാസൗകര്യം ഇന്ത്യക്കാർക്ക് ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story