Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 9:20 AM GMT Updated On
date_range 2017-06-25T14:50:28+05:30അർഥശാസ്ത്രം മഹത്തായ കൃതി ^ജസ്റ്റിസ് എ. ഹരിപ്രസാദ്
text_fieldsഅർഥശാസ്ത്രം മഹത്തായ കൃതി -ജസ്റ്റിസ് എ. ഹരിപ്രസാദ് കാലടി: പ്രാചീനകാലത്ത് രൂപം കൊണ്ട നീതിസംഹിതകളിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്തിയ മഹത്തായ കൃതിയാണ് കൗടില്യെൻറ അർഥശാസ്ത്രമെന്ന് കേരള ഹൈകോടതി ജസ്റ്റിസ് എ. ഹരിപ്രസാദ് പറഞ്ഞു. അഡ്വാൻസ്ഡ് സ്റ്റഡി സെൻറർ ഓഫ് ഇന്ത്യൻ ജൂറിസ്പ്രൂഡൻസിെൻറ ആഭിമുഖ്യത്തിൽ നടന്ന പ്രാചീന ഭാരതീയ നീതിന്യായ വ്യവസ്ഥയിലെ ക്രിമിനൽ നിയമങ്ങളെക്കുറിച്ചുള്ള സിംേമ്പാസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമകാലീന ശിക്ഷാവിധികളും അവയുടെ നീതിനിർവഹണ സാമർഥ്യവും കുറ്റവാളികളെ കുറ്റകൃത്യങ്ങളിൽനിന്നും പിന്തിരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്. നിയമം എല്ലാവർക്കും ബാധകമാണെന്നും ന്യായാധിപന്മാർ നിഷ്പക്ഷരായിരിക്കണമെന്നും അർഥശാസ്ത്രത്തിൽ കൗടില്യൻ നിഷ്കർഷിക്കുന്നു. സമ്പൂർണ ക്രിമിനൽ കുറ്റവിചാരണ നടത്താനുള്ള നടപടിക്രമങ്ങൾ കൗടില്യൻ സ്വീകരിച്ചിരുന്നു. കൊലപാതകം, േപ്രതവിചാരണ, സ്ത്രീകളോടുള്ള അതിക്രമങ്ങൾ അഴിമതിനിരോധനം, മായം ചേർക്കൽ തുടങ്ങിയവ കൗടില്യൻ പ്രതിപാദിച്ചു. പരിഷ്കൃതമായിരുന്ന ഒരു സമൂഹത്തിെൻറ പ്രതിഫലനം നിയമങ്ങളിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. ഡോ. പി.വി. രാമൻകുട്ടി, ഡോ. ടി.വി. രാജേഷ്, ഡോ. ബി. ചന്ദ്രിക എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. ജി. ഗംഗാധരൻ നായർ, അഡ്വ. അരുൺ വർഗീസ്, ഡോ. കെ. കെ. അംബികാദേവി എന്നിവർ സംസാരിച്ചു. Caption:EKG KLDY Samskrit sarvakalasala സംസ്കൃത സർവകലാശാലയിൽ നടന്ന സിംേമ്പാസിയം കേരള ഹൈകോടതി ജസ്റ്റിസ് എ. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Next Story