Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 9:17 AM GMT Updated On
date_range 25 Jun 2017 9:17 AM GMTക്വാറിക്കുള്ള ദൂരപരിധി കുറച്ചത് പിൻവലിക്കണം; സുധീരൻ കത്ത് നൽകി
text_fieldsbookmark_border
ക്വാറിക്കുള്ള ദൂരപരിധി കുറച്ചത് പിൻവലിക്കണം; സുധീരൻ കത്ത് നൽകി തിരുവനന്തപുരം: ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി ചുരുക്കുകയും അനുമതിയുടെ കാലാവധി 5 വർഷമായി ഉയർത്തുകയുംചെയ്ത സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വി.എം. സുധീരൻ കത്ത് നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ബാലൻ, കെ. രാജു, എ.സി. മൊയ്തീൻ എന്നിവർക്കാണ് കത്ത് നൽകിയത്. പാരിസ്ഥിതിക ദുരന്തത്തിെൻറ വക്കിലെത്തിനിൽക്കുന്ന കേരളത്തെ കൂടുതൽ പാരിസ്ഥിതികസാമൂഹിക പ്രത്യാഘാതങ്ങളിലേക്ക് എത്തിക്കുന്ന നടപടിയാണിത്. നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ അനധികൃത ക്വാറികൾ വ്യാപകമായി പ്രവർത്തിക്കുന്നു എന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണ് ഈനടപടി. പ്രത്യാഘാതങ്ങളെക്കുറിച്ച് സത്യസന്ധമായി പരിശോധന നടത്താതെ എടുത്ത തീരുമാനം പിൻവലിക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story