Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 9:31 AM GMT Updated On
date_range 2017-06-21T15:01:53+05:30തമിഴ് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ
text_fieldsകളമശ്ശേരി: രണ്ടുവർഷം മുമ്പ് കാക്കനാട്ട് തമിഴ് യുവതിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ തള്ളിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവണ്ണാമല വാഴവെച്ചന്നൂർ മുരുകൻകോവിൽ തെരുവിൽ പെരുമാളാണ് (37) അറസ്റ്റിലായത്. 2015 ജൂലൈ ഒന്നിനാണ് തമിഴ്നാട് സ്വദേശിനി ജയലക്ഷ്മി (26) കൊല്ലപ്പെട്ടത്. ബി.കോം ബിരുദധാരിയായ പ്രതി തമിഴ്നാട്ടിൽ പരസ്യകമ്പനിയിൽ ജോലി ചെയ്തുവരവെ അവിടെ ജോലിക്കെത്തിയ ജയലക്ഷ്മിയുമായി അടുപ്പത്തിലാവുകയും ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് ഇവരുമായി കേരളത്തിലേക്ക് വരുകയും കാക്കനാട്ട് വീട് വാടകക്ക് എടുത്ത് താമസിക്കുകയുമായിരുന്നു. ഇതിനിടെ, തിരുപ്പൂരിലേക്ക് മടങ്ങിപ്പോകാൻ ജയലക്ഷ്മി ആവശ്യപ്പെട്ടതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വാഴക്കാലയിെല പണിയായുധങ്ങൾ വാടകക്ക് കൊടുക്കുന്ന സ്ഥാപനത്തിൽനിന്ന് പ്രതി വാടകക്ക് എടുത്ത വാക്കത്തി ഉപയോഗിച്ച് കാക്കനാട് റിക്കാവാലിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിൽവെച്ച് ജയലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തുകയും തുടർന്ന് മൃതദേഹം കുറ്റിക്കാട്ടിൽ ഒളിപ്പിച്ച് മുങ്ങുകയുമായിരുെന്നന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതി മൊബൈൽ ഫോൺ വേളാങ്കണ്ണിയിൽ വിറ്റശേഷം ചെന്നൈയിലും പിന്നീട് തിരുപ്പതി, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. മൊബൈൽ ഫോൺ ദിവസങ്ങൾക്കകംതന്നെ പൊലീസ് കണ്ടെടുത്തു. തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ പ്രേത്യക അന്വേഷണസംഘം തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് തിരുപ്പതിക്കടുത്തുള്ള ഗ്രാമത്തിൽ നിന്ന് പ്രതിയെ പിടികൂടിയത്. കളമശ്ശേരി സി.ഐ എസ്. ജയകൃഷ്ണൻ, എ.എസ്.ഐമാരായ അലിക്കുഞ്ഞ്, ലിബു തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ എൽദോസ്, സിവിൽ പൊലീസ് ഓഫിസർമാരായ മാഹീൻ, സിയാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
Next Story