Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 9:28 AM GMT Updated On
date_range 2017-06-21T14:58:44+05:30ചമ്പക്കുളം മൂലം വള്ളംകളി: ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു
text_fieldsമങ്കൊമ്പ്: ജൂലൈ എട്ടിന് ചമ്പക്കുളത്താറ്റിൽ നടക്കുന്ന മൂലം വള്ളംകളിയിൽ പങ്കെടുക്കുന്ന കളിവള്ളങ്ങളുടെ ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു. നെടുമുടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന റേസ് കമ്മിറ്റി യോഗത്തിൽ നറുക്കെടുപ്പിലൂടെയായിരുന്നു തീരുമാനം. ആറു കളിവള്ളമടക്കം16 കളിവള്ളങ്ങളാണ് ഇത്തവണ മത്സരങ്ങളിൽ പങ്കെടുക്കുക. ഹീറ്റ്‌സ്, ട്രാക്ക്, കളിവള്ളങ്ങളുടെ പേര് എന്ന ക്രമത്തിൽ ചുണ്ടൻ ഹീറ്റ്സ് ഒന്ന്-: ഒന്നാം ട്രാക്കിൽ ശ്രീവിനായകൻ, ട്രാക്ക് രണ്ട് നടുഭാഗം. ഹീറ്റ്‌സ് രണ്ട്:- ട്രാക്ക് ഒന്ന് ചമ്പക്കുളം, ട്രാക്ക് രണ്ട് കരുവാറ്റ പുത്തൻ ചുണ്ടൻ. ഹീറ്റ്‌സ് മൂന്ന്-: ട്രാക്ക് ഒന്ന് ആയാപറമ്പ് പാണ്ടി, ട്രാക്ക് രണ്ട് സെൻറ് ജോർജ്. എ ഗ്രേഡ് വെപ്പുവള്ളങ്ങളുടെ ഹീറ്റ്‌സ്: ട്രാക്ക്് ഒന്ന് ജയ് ഷോട്ട്, ട്രാക്ക് രണ്ട് അമ്പലക്കടവിൽ, ട്രാക്ക് മൂന്ന് ചെത്തിക്കാടൻ. വെപ്പ് ബി ഗ്രേഡ് ഹീറ്റ്‌സ്: ഒന്നിൽ പുന്നത്ര പുരയ്ക്കൽ, രണ്ടിൽ എബ്രഹാം മൂന്നുതൈക്കൽ, മൂന്നിൽ ചിറമേൽ തോട്ടുകടവൻ. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗം:- ഒന്നാം ട്രാക്കിൽ പടക്കുതിര, മറ്റ് ട്രാക്കുകളിൽ വള്ളമില്ല. ബി ഗ്രേഡ് ഇരുട്ടുകുത്തി വിഭാഗം: ഒന്നാം ട്രാക്കിൽ കുറുപ്പുപറമ്പൻ മറ്റു ട്രാക്കുകളിൽ വള്ളമില്ല. നറുക്കെടുപ്പിെനാപ്പം ക്യാപ്റ്റൻസ് ക്ലിനിക്കും സംഘടിപ്പിച്ചു. മത്സരത്തിൽ അച്ചടക്ക ലംഘനം നടത്തുന്ന വള്ളങ്ങൾക്ക് അയോഗ്യത കൽപിക്കുകയും ഇക്കൊല്ലം നടക്കുന്ന മറ്റ് ജലമേളകളിൽനിന്ന് മാറ്റിനിർത്തുമെന്നും ജനറൽ കൺവീനർകൂടിയായ കുട്ടനാട് തഹസിൽദാർ കെ. ചന്ദ്രശേഖരൻ നായർ അറിയിച്ചു. റേസ് കമ്മിറ്റി ചെയർമാൻ എ.വി. മുരളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ. മോഹൻലാൽ, സേവ്യർ ടി. കുര്യാളശേരി, വർഗീസ് ജോസഫ് വല്യാക്കൽ എന്നിവർ സംസാരിച്ചു.
Next Story