Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 8:05 AM GMT Updated On
date_range 2017-06-21T13:35:57+05:30ആസ്റ്റർ മെഡ്സിറ്റിയിൽ ശിൽപശാല
text_fieldsകൊച്ചി: ആസ്റ്റർ മെഡ്സിറ്റി നോളജ് ഹബിൽ കാർഡിയോളജി രംഗത്ത് പ്രവൃത്തിപരിചയമുള്ള പീഡിയാട്രീഷ്യൻമാരുടെ സംഘവുമായി ചേർന്ന് ശിൽപശാല സംഘടിപ്പിച്ചു. അറുപതിലധികം പീഡിയാട്രീഷ്യൻമാരും നിയോനേറ്റോളജിസ്റ്റുകളും പങ്കെടുത്തു. ഡോ. എസ്.ആർ. അനിൽ ആസ്റ്റർ ചൈൽഡ് ഹാർട്ട് ആപ്പ് അവതരിപ്പിച്ചു. ജന്മന ഹൃേദ്രാഗമുള്ള ശിശുക്കളുടെ ക്ലിനിക്കൽ വിവരം രേഖപ്പെടുത്താനും വിദഗ്ധർക്ക് കൈമാറാനും സഹായിക്കുന്നതാണ് ആപ്പ്. വിദൂരസ്ഥലങ്ങളിൽ സൂപ്പർ സ്പെഷാലിറ്റി സേവനം ലഭ്യമാകാത്തത് പരിഹരിക്കാൻ ഇത് സഹായകമാകും. ഡോ. കല്യാൺ സുന്ദർ, ഡോ. അനുരക്തി, ഡോ. എഡ്വിൻ ഫ്രാൻസിസ്, ഡോ. മുത്തുകുമാരൻ, ഡോ. ഹിമാംശു ത്യാഗി, ഡോ. രക്ഷയ് ഷെട്ടി, ഡോ. പ്രതാപ് ചന്ദ്ര എന്നിവർ ക്ലാസെടുത്തു. ഗൈനക്കോളജി ക്യാമ്പ് കൊച്ചി: ഇടപ്പള്ളി കിംസ് ആശുപത്രിയില്‍ സൗജന്യ ഗൈനക്കോളജി ക്യാമ്പ് വ്യാഴാഴ്ച രാവിലെ 10 മുതല്‍ നാലുവരെ നടക്കും. സ്ത്രീകളില്‍ കാണപ്പെടുന്ന ഗര്‍ഭാശയമുഴകള്‍ക്കും അനുബന്ധ രോഗങ്ങള്‍ക്കുമാണ് ക്യാമ്പ്. ഫോൺ: 8138909271. അപേക്ഷ ക്ഷണിച്ചു കൊച്ചി: കലൂർ മോഡൽ ഫിനിഷിങ് സ്കൂളിൽ ഡി.സി.എ (ആറുമാസം), പി.ജി.ഡി.സി.എ (ഒരുവർഷം), ഡി.ഡി.ടി.ഒ.എ (ഒരുവർഷം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് (ആറുമാസം) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഇൗ മാസം 29. ഫോൺ: 0484- 2985252, 8547005092.
Next Story