Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅറബിക്​ അധ്യാപക ഒഴിവ്

അറബിക്​ അധ്യാപക ഒഴിവ്

text_fields
bookmark_border
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി ഗവ. സെൻട്രൽ കൽവത്തി എൽ.പി സ്കൂളിൽ ദിവസവേതനത്തിന് അറബിക് അധ്യാപികയെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് സ്കൂൾ ഒാഫിസിൽ എത്തണം. നഗരസഭ ഹെൽത്ത് സർക്കിൾ ഒാഫിസിനുമുന്നിൽ യൂത്ത് കോൺഗ്രസുകാർ മാലിന്യം തള്ളി; ജീവനക്കാർ പണിമുടക്കി മട്ടാഞ്ചേരി: നഗരസഭ പ്രതിപക്ഷനേതാവി​െൻറ ഡിവിഷനിൽനിന്ന് മാലിന്യം നീക്കം ചെയ്യുന്നില്ലെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിവിഷ​െൻറ വിവിധ ഭാഗങ്ങളിൽനിന്നും ശേഖരിച്ച മാലിന്യം പാണ്ടിക്കുടിയിലെ നഗരസഭ ഹെൽത്ത് സർക്കിൾ ഒാഫിസിനുമുന്നിൽ കൂട്ടിയിട്ടു. രാവിലെ ഹെൽത്ത് സർക്കിളിൽ ജോലിക്കെത്തിയ മാലിന്യം നീക്കുന്ന ജീവനക്കാർ ഇതിൽ പ്രതിഷേധിച്ച് പണിമുടക്കി. ഇതിനിടെ, ഒരുജീവനക്കാരനെ പ്രവർത്തകർ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയർന്നു. മാലിന്യം നീക്കം ചെയ്യാൻ ജീവനക്കാർ ഡിവിഷനിൽ എത്താതായതോടെ കൗൺസിലർമാർ സർക്കിൾ ഒാഫിസിലെത്തി. തുടർന്ന് നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മിനിമോളെ കൗൺസിലർമാരായ കെ.ജെ. ആൻറണി, ബെന്നി ഫെർണാണ്ടസ്, ജയന്തി പ്രേംനാഥ്, ആൻറണി ഫ്രാൻസിസ് എന്നിവർ വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ ചെയർപേഴ്സൻ കുറ്റക്കാർക്കെതിരെ കേസെടുക്കുമെന്ന് ഉറപ്പുനൽകിയതോടെയാണ് ജീവനക്കാർ മാലിന്യനീക്കത്തിന് ഇറങ്ങിയത്. മട്ടാഞ്ചേരി സി.െഎ സന്തോഷ് കുമാറി​െൻറ നേതൃത്വൽ പൊലീസ് സംഘമെത്തി കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story