Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 8:01 AM GMT Updated On
date_range 2017-06-21T13:31:15+05:30ബി.ഫാം എൻട്രൻസ് പരീക്ഷയിൽ ഏഴാം റാങ്ക് ജോൺ ആർ. ഡ്രയിന്
text_fieldsമട്ടാഞ്ചേരി: റാങ്കിെൻറ സന്തോഷത്തിലാണ് മട്ടാഞ്ചേരി നസ്രത്ത് കളത്തിൽ കുടുംബം. ബി.ഫാം എൻട്രൻസ് പരീക്ഷയിൽ ഏഴാം റാങ്ക് മട്ടാഞ്ചേരി നസ്രത്ത് സ്വദേശി ജോൺ ആർ. ഡ്രയിന്. കഴിഞ്ഞവാരം ജിപ്മർ അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ജനറൽ വിഭാഗത്തിൻ 94ാം റാങ്കും പിന്നാക്ക വിഭാഗക്കാരുടെ വിഭാഗത്തിൽ 13ാം റാങ്കും നേടിയിരുന്നു. നസ്രത്ത് കളത്തിൽ കെ.ജെ. പീറ്റർ--ജെനിഫർ പീറ്റർ ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തവനാണ് ജോൺ. അമ്പലമേട് റിഫൈനറി സ്കൂളിൽ പ്ലസ് ടുവിന് 90 ശതമാനം മാർക്ക് നേടിയിരുന്നു. ഡോക്ടർ ആകണമെന്നതാണ് മോഹമെന്ന് ജോൺ 'മാധ്യമ'ത്തോട് പറഞ്ഞു. അനുജൻ ആൻറണി അൻവിൻ റിഫൈനറി സ്കൂളിലെ 12ാം ക്ലാസ് വിദ്യാർഥിയാണ്. പിതാവ് കൊച്ചിൻ റിഫൈനറിയിലെ പ്രോജക്ട് ഓഫിസറാണ്. ചിത്രം es3 John Aardrian ജിപ്മർ അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഏഴാം റാങ്ക് നേടിയ ജോൺ ആർ. ഡ്രയിൻ വായനദിനം ആചരിച്ചു മട്ടാഞ്ചേരി: ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ പണം സമ്പാദിക്കാനുള്ള മത്സരത്തിന് മക്കളെ പരിശീലിപ്പിക്കുന്ന മാതാപിതാക്കളാണ് കുട്ടികളെ പൊതുവായ വായനയില്‍നിന്ന് അകറ്റുന്നതെന്ന് കവി എസ്. രമേശൻ. പുതിയ തലമുറയില്‍ വായനശീലം വളര്‍ത്തുന്നതില്‍ ഗ്രന്ഥശാലകള്‍ ക്രിയാത്മകമായും അർഥവത്തായും ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരുവേലിപ്പടി ടാഗോര്‍ ലൈബ്രറിയില്‍ വയനദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ 'വായനദിനം ഉയര്‍ത്തുന്ന ചിന്തകൾ' വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലൈബ്രറി പ്രസിഡൻറ് ചന്ദ്രശേഖരന്‍ പിള്ള അധ്യക്ഷത വഹിച്ചു. ടാഗോര്‍ ബാലവേദി സെക്രട്ടറി വൈഷ്ണവ് എസ്.കുമാര്‍ സ്വാഗതവും വൈസ് പ്രസിഡൻറ് എം.ആർ. ശശി നന്ദിയും പറഞ്ഞു. ബാലവേദി പ്രസിഡൻറ് ദേവിക വിമല്‍ കുമാര്‍ കവിത ആലപിച്ചു. ദേവിക പി.ഡി ടാഗോറിെൻറ 'ഗീതാഞ്ജലി'യില്‍നിന്ന് ചില ഭാഗങ്ങള്‍ പാരായണം ചെയ്തു. മികച്ച വായനക്കാരായ കുട്ടികള്‍ക്ക് സമ്മാനം നല്‍കി.
Next Story