Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആര്‍.ടി.ഒ ഓഫിസില്‍...

ആര്‍.ടി.ഒ ഓഫിസില്‍ ചിക്കന്‍ പോക്‌സ്; പ്രതിരോധവുമായി ആരോഗ്യ വകുപ്പ്

text_fields
bookmark_border
കാക്കനാട്: പനിയും ചിക്കന്‍ പോക്സും പടര്‍ന്നുപിടിച്ച എറണാകുളം ആർ.ടി.ഒ ഓഫിസില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തി. കൊതുക് കൂത്താടികള്‍ വളരാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പകർച്ചവ്യാധികള്‍ പടര്‍ന്നതോടെ മറ്റ് ജീവനക്കാരും ആശങ്കയിലാണ്. സമീപത്തെ ഓഫിസുകളിലെ ജീവനക്കാരും ചിക്കന്‍ പോക്‌സ് ഭീതിയിലാണ്. ജീവനക്കാര്‍ പ്രതിരോധ മരുന്നുകള്‍ നല്‍കി. ആർ.ടി.ഒ ഓഫിസിലെ വനിതകളുള്‍പ്പെടെ 10 ജീവനക്കാര്‍ക്കാണ് കൂട്ടമായി അസുഖം ബാധിച്ചത്. തിങ്കളാഴ്ച മുതല്‍ അവധിയില്‍ പ്രവേശിച്ച പകുതി ജീവനക്കാര്‍ക്കും ചിക്കന്‍ പോക്സാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫീസ്, ടാക്സ് കൗണ്ടറുകളും ലേണേഴ്സ് ലൈസന്‍സ് വിഭാഗവും ഭാഗികമായാണ് പ്രവര്‍ത്തിച്ചത്. ഓഫിസിനകത്തെ ഫയല്‍ നീക്കവും നിലച്ചു. അസുഖബാധയെത്തുടര്‍ന്ന് കൂട്ടത്തോടെ അവധിയെടുത്തപ്പോള്‍ മറ്റുള്ള ജീവനക്കാര്‍ അവരുടെ ജോലികള്‍ മാറ്റിെവച്ചാണ് കൗണ്ടറുകളില്‍ ഇരുന്നത്. തിരക്കേറിയപ്പോള്‍ ചെറിയതോതില്‍ വാഗ്വാദവും അരങ്ങേറി. വാഹനനികുതിയും വിവിധ ആവശ്യങ്ങള്‍ക്ക് ഫീസും അടക്കാനെത്തിയ കുറേപ്പേര്‍ ഉച്ചവരെ കാത്തുനിന്ന് മടങ്ങി. സാധാരണ ഗതിയില്‍തന്നെ ജീവനക്കാര്‍ ആവശ്യത്തിന് ഇല്ലാത്തതിനാല്‍ ആര്‍.ടി.ഒ ഓഫിസ് പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും പല ജോലികളും സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയുന്നില്ലെന്നും ആര്‍.ടി.ഒ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story