Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 8:17 AM GMT Updated On
date_range 20 Jun 2017 8:17 AM GMTടാറിൽ അകപ്പെട്ട കൊക്കിനെ രക്ഷപ്പെടുത്തി
text_fieldsbookmark_border
പള്ളുരുത്തി: വീപ്പകളിൽനിന്ന് റോഡിലേക്ക് ഒഴുകിയ ടാറിൽ അകപ്പെട്ട കൊക്കിന് സാമൂഹിക പ്രവർത്തകൻ മുകേഷ് െജയ്ൻ രക്ഷകനായി. വെണ്ടുരുത്തി പാലത്തിന് സമീപം കൂട്ടിയിട്ട ടാറിലാണ് കൊക്ക് അകപ്പെട്ടത്. റോഡിലേക്ക് ഒഴുകിയ ടാർ വെയിലത്ത് ചൂടുപിടിച്ചതോടെയാണ് പറന്നിരുന്ന കൊക്കിെൻറ കാലുകൾ ടാറിൽ പെട്ടുപോയി. രക്ഷപ്പെടാനായി ചിറകിട്ടടിച്ചതോടെ ചിറകുകളും ടാറിലകപ്പെട്ടു. തുടർന്ന് നാട്ടുകാർ പക്ഷി സ്നേഹിയായ മുകേഷ് ജെയ്നിനെ വിവരമറിയിക്കുകയായിരുന്നു. മുകേഷ് െ ജയ്ൻ ടാറിലേക്ക് കയറി പാം ഓയിൽ ഒഴിച്ച് സാവകാശം കൊക്കിനെ മോചിപ്പിച്ചു. ചിറകിലും കാലുകളിലും ഒട്ടിപ്പിടിച്ച ടാർ പാം ഓയിൽ ഉപയോഗിച്ച് കളയുകയായിരുന്നു. നാലര മണിക്കൂർ ശ്രമത്തിൽ രണ്ട് ലിറ്റർ പാം ഓയിൽ കൊണ്ടാണ് കൊക്കിനെ ടാറിൽ നിന്നും മോചിപ്പിച്ച് പറത്തിവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story