Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightട്രെയിനിൽ മരിച്ച...

ട്രെയിനിൽ മരിച്ച നിലയിൽ

text_fields
bookmark_border
ട്രെയിനിൽ വയോധികൻ മരിച്ചനിലയിൽ കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഡൽഹി-എറണാകുളം മംഗള എക്‌സ്പ്രസ് ട്രെയിനിൽ വയോധികൻ മരിച്ചനിലയിൽ. 69 വയസ്സ് തോന്നിക്കുന്ന ജോസഫ് എന്നയാളെയാണ് ജനറൽ കോച്ചില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. വൈകീട്ട് 3.30ന് എറണാകുളത്ത് സർവിസ് അവസാനിപ്പിച്ച മംഗള എക്‌സ്പ്രസ് 5.30ഒാടെ മാർഷലിങ് യാർഡിലേക്ക് മാറ്റിയശേഷം വൃത്തിയാക്കലിനിടെ സ്റ്റേഷനിലെ ആർ.പി.എഫ് ഉദ്യോഗസ്ഥരും മറ്റ് ക്ലീനിങ് തൊഴിലാളികളുമാണ് വയോധികനെ കണ്ടെത്തിയത്. മുണ്ട് മാത്രമായിരുന്നു വേഷം. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ നടത്തിയ ഒ.പി ടിക്കറ്റ് ലഭിച്ചു. മരിച്ചയാളുടെ പേരും വയസ്സും ഈ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റിന് പിന്നിൽ മൂവാറ്റുപുഴയിൽ തന്നെയുള്ള ഒരു ഓട്ടോ ഡ്രൈവറുടെ ഫോൺ നമ്പറും ലഭിച്ചു. ഇദ്ദേഹത്തെ ബന്ധപ്പെട്ടപ്പോൾ മരിച്ചയാളുടെ പേര് ലഭിച്ചു. കൂടുതൽ തെളിവുകളോ മരിച്ചയാളുടെ ബന്ധുക്കളെയോ തിരിച്ചറിയാനായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story