Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 8:04 AM GMT Updated On
date_range 20 Jun 2017 8:04 AM GMT'വൃക്ഷ മഹായജ്ഞ വിളംബരം'
text_fieldsbookmark_border
കടുങ്ങല്ലൂർ: വായനദിനത്തിൽ നടത്തി സാഹിത്യകാരൻ ശ്രീമൻ നാരായണൻ. മുപ്പത്തടത്ത് പി.എൻ അനുസ്മരണ വേദിയിൽ പഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. 'നമുക്ക് വൃക്ഷങ്ങളെ വായിക്കാം, മണ്ണിനെ വായിക്കാം, ജലത്തെ വായിക്കാം, വായുവിനെ വായിക്കാം, പ്രകൃതിയെ ആകെ വായിക്കാം' എന്ന സന്ദേശമുയർത്തിയാണ് ചടങ്ങുകൾ. മുപ്പത്തടത്ത് തെൻറ സ്ഥിരം വായനക്കളരിയിൽ വർഷങ്ങളായി വായന വാരം ആചരിച്ചുവരുന്ന അദ്ദേഹം ഓരോ വായനദിനത്തിലും ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് നേതൃത്വംനൽകുന്നത്. 'മലയാളത്തിെൻറ മണിമുറ്റത്ത്'എന്ന എഴുത്തു പരീക്ഷയും നടന്നു. മുപ്പത്തടം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് മുതലുള്ള കുട്ടികളുടെ ഭാഷാനൈപുണ്യം വിലയിരുത്തുകയാണ് ലക്ഷ്യം. പതിവുപോലെ വായനദിനത്തിൽ 'പത്രം വായിക്കും പവിത്രെൻറ' പത്രവായനയും ഉണ്ടായിരുന്നു. േബ്ലാക്ക് അംഗം ടി.കെ. ഷാജഹാൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ജി.വേണു, പി. സുകുമാരൻ, കൂടൽ ശോഭൻ, എച്ച്.സി. രവീന്ദ്രൻ നായർ, മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ എസ്. ആൻറണി, കെ.കെ. ഉത്തമൻ കവി ശിവൻ മൂപ്പത്തടം ശ്രീമൻ നാരായണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story