Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:56 AM GMT Updated On
date_range 2017-06-19T14:26:33+05:30ഭിന്നശേഷിയുള്ള വിദ്യാർഥിനിക്ക് ക്രൂര മർദനമേറ്റതായി പരാതി
text_fieldsഹോം ഓഫ് കെയർ സ്ഥാപനത്തിനെതിരെയാണ് പരാതി ചെങ്ങന്നൂർ: ഓട്ടിസം ബാധിച്ച കുട്ടികൾക്ക് നടത്തുന്ന താമസസൗകര്യങ്ങളോടുകൂടിയ സ്കൂളിൽ 16കാരിയായ വിദ്യാർഥിനിക്ക് പ്രഥമാധ്യാപികയുടെയും വാർഡെൻറയും ക്രൂര മർദനമേറ്റു. ചെന്നിത്തല ഗായത്രീ മഠത്തിൽ ഭാർഗവൻ നമ്പൂതിരിയുെടയും ഭാര്യ ലതകുമാരി അന്തർജനത്തിെൻറയും മകൾ ആതിരക്കാണ് (16) മർദനമേറ്റത്. വിദ്യാർഥിനിയെ മാതാപിതാക്കൾ കുട്ടിക്കൊണ്ടു വന്നശേഷം പൊലീസിലും ചൈൽഡ് വെൽഫെയർ ലൈൻ, ബാലാവകാശ കമീഷൻ, മനുഷ്യാവകാശ കമീഷൻ എന്നിവിടങ്ങളിലും പരാതി നൽകി. പെൺകുട്ടിയെ മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളം കാക്കനാട് പരിപ്ര ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോം ഓഫ് കെയർ സ്ഥാപനത്തിനെതിരെയാണ് പരാതി. സംസാരിക്കുന്നതിന് വ്യക്തതയില്ലാത്ത മകളെ പരസ്യം കണ്ടാണ് കഴിഞ്ഞ അഞ്ചിന് അവിടെ പ്രവേശിപ്പിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. ഡയറക്ടറുടെ ഭിന്നശേഷിയുള്ള രണ്ടുപെൺമക്കൾകൂടി ഇവിടെയുണ്ടെന്ന് അറിഞ്ഞതോടെ കൂടുതൽ സംരക്ഷണവും ഉറപ്പാണെന്ന് ധരിക്കുകയും ചെയ്തു. ഒരുമാസത്തേക്ക് വിവിധ ഇനങ്ങളിലായി 9500 രൂപയാണ് ഈടാക്കിയത്. എന്നാൽ, വാഗ്ദാനം ചെയ്തതുപോലെയൊന്നും ഇവിടെനിന്ന് പരിഗണന ഉണ്ടായില്ല.നിത്യേന രാവിലെയും വൈകീട്ടും ഫോണിലൂടെ സ്കൂളിൽ ബന്ധപ്പെട്ട് മകളുടെ വിവരം ആരാഞ്ഞിരുന്നു. 14ന് വിളിച്ചപ്പോൾ 13ന് രാത്രിയിൽ ഒരു അടികൊണ്ടിട്ടുണ്ടെന്ന് പ്രിൻസിപ്പൽ പറഞ്ഞു. എന്തിനായിരുെന്നന്ന അന്വേഷണത്തിന് അത് ടീച്ചറിെൻറ ഫോൺ എടുത്തതിനാണെന്നായിരുന്നു മറുപടി. 16ന് വിളിക്കാൻ ചെന്നപ്പോഴാണ് സംഭവങ്ങളുടെ രൂക്ഷത മനസ്സിലായത്. വ്യാഴാഴ്ച പകൽ മുഴുവൻ കൈകൾ പിന്നിലോട്ടു പിടിച്ചുകെട്ടി, കണ്ണുകൾ മുറുകെ കെട്ടിയടച്ച് ഓഫിസ് മുറിയിൽ ഇരുത്തിയതായി മകൾ പറഞ്ഞു. കൂടാതെ, പഴുപ്പിച്ച ചട്ടുകം കൊണ്ട് പൊള്ളിപ്പിക്കുമെന്നും പട്ടിയെകൊണ്ട് കടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും കുട്ടി മാതാപിതാക്കളോട് പറഞ്ഞു. മകളുടെ ശരീരമാസകലമുള്ള ക്ഷതങ്ങൾ കണ്ടതോടെയാണ് കായംകുളം െപാലീസിൽ പരാതി നൽകിയത്.
Next Story