Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്ഷീര വർധിനി പദ്ധതി...

ക്ഷീര വർധിനി പദ്ധതി ഉദ്‌ഘാടനം

text_fields
bookmark_border
ആലങ്ങാട്: തിരുവാല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ക്ഷീര വർധിനി പദ്ധതിയുടെയും ഓട്ടോമാറ്റിക് മിൽക്ക് കലക്ഷൻ യൂനിറ്റി​െൻറയും ഉദ്‌ഘാടനം തിങ്കളാഴ്ച നടക്കും. രാവിലെ 10ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. അബ്ദുൽ മുത്തലിബ് ഉദ്‌ഘാടനം നിർവഹിക്കും. സംഘം പ്രസിഡൻറ് ജോർജ് അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. റമദാൻ സംഗമവും റിലീഫ് കിറ്റ് വിതരണവും കരുമാല്ലൂർ: പടിഞ്ഞാറേ വെളിയത്തുനാട് മുസ്ലിംലീഗ് ശാഖ ശിഹാബ് തങ്ങൾ റിലീഫ് സെല്ലി​െൻറ ആഭിമുഖ്യത്തിൽ റമദാൻ സംഗമവും റിലീഫ് കിറ്റ് വിതരണവും സംഘടിപ്പിച്ചു. വെളിയത്തുനാട് ലീഗ് കവലയിൽ നടന്ന സംഗമം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.എം. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. എം.കെ .ഇസ്മായിൽ ഹസനി പ്രഭാഷണം നടത്തി. നിർധനർക്കുള്ള റിലീഫ് കിറ്റ് വിതരണം എം.എൽ.എ നിർവഹിച്ചു. അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ, മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് വി.കെ. അബ്ദുൽ അസീസ്, വി.എം. അലി, വി.എ. മുഹമ്മദ് കാസിം, പി.കെ. അബ്ദുസ്സലാം, പി.എം. അബ്ദുൽകരീം, സി.എം. ഇബ്രാഹിം, വി.എ. മുഹമ്മദ്, ഒ.എം. മുഹമ്മദ് റാഫി, അസീസ് മൗലവി, റഷീദ് കൊടിയൻ, അഡ്വ. ഇസ്മായിൽഖാൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story