Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രശ്നോത്തരി...

പ്രശ്നോത്തരി സമ്മാനദാനം

text_fields
bookmark_border
കോതമംഗലം: ജമാഅത്തെ ഇസ്ലാമി റമദാനോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സൂറ ഫാത്വിർ പ്രശ്നോത്തരി അടിവാട്‌, കൂവള്ളൂർ, കുടമുണ്ട ഹൽഖകൾ സംയുക്തമായി സംഘടിപ്പിച്ചു. പ്രശ്നോത്തരിയിൽ അടിവാട് ഹൽഖ അംഗം ഡോ. അനീസ അബ്ദുൽ കരീം വിജയിയായി. വിജയിക്ക് പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻറ് പി.കെ. െമായ്തു സമ്മാനം നൽകി. ഏരിയ പ്രസിഡൻറ് ഇ.എച്ച്. ഉമ്മർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ഇ. അബ്ബാസ്, പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദീൻ, എം.എ. പരീത്, ഇ.എച്ച്. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. പള്ളി മതിൽ തകർത്തവർക്കെതിരെ നടപടി സ്വീകരിക്കണം -സി.എസ്.ഐ സഭ കോതമംഗലം: സ​െൻറ് ജയിംസ് പള്ളിയുടെ മതിൽ തകർത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.എസ്.ഐ സഭ പൊതുയോഗം. ജൂൺ ആദ്യവാരത്തിൽ മഴയെത്തുടർന്ന് ഇടിഞ്ഞുവീണ മതിൽ പുനർനിർമിച്ചിരുന്നു. എന്നാൽ, പാസേജിനോട് ചേർന്നുള്ള ഭാഗം സാമൂഹികവിരുദ്ധർ തകർക്കുകയും ഇടവക വികാരിയെ ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു. മതിൽ തകർത്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മതിൽ പുനർനിർമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വികാരി കെ.എസ്. ദാനിയൽ അധ്യക്ഷത വഹിച്ചു. ഇടവക കൗൺസിലർ എ.എം. റെജിമോൻ, പി. ലാസർ, സാം ജോർജ്, കെ.ജെ. ഫിലിപ്, ജേക്കബ് മാത്യു, ഷിബു വി. ഐസക് എന്നിവർ സംസാരിച്ചു. ജൻ ഔഷധി കോതമംഗലം: പോത്താനിക്കാട് റൂറല്‍ സഹകരണ ബാങ്കി​െൻറ സഹകരണത്തോടെ എസ്.എന്‍ ട്രസ്റ്റി​െൻറ നേതൃത്വത്തില്‍ വാരപ്പെട്ടിയില്‍ ആരംഭിച്ച ജന്‍ ഔഷധി മെഡിക്കല്‍ സ്േറ്റാർ ജോയ്‌സ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്തു. പി.എസ്. നജീബ് അധ്യക്ഷത വഹിച്ചു. കെ.സി. അയ്യപ്പന്‍, എ.എസ്. ബാലകൃഷ്ണന്‍, നിര്‍മല മോഹനന്‍, പി.കെ. ചന്ദ്രശേഖരന്‍ നായര്‍, പി.പി. ഉതുപ്പാന്‍, ബിന്ദു ശശി, എല്‍ദോസ് എബ്രാഹം, കെ.എ. ബിനോദ്, കെ.ജി. കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story