Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:44 AM GMT Updated On
date_range 19 Jun 2017 8:44 AM GMTറമദാൻ പ്രഭാഷണവും അവാർഡ്ദാനവും
text_fieldsbookmark_border
കളമശ്ശേരി: ഏലൂർ അൽ അബ്റാർ വെൽഫെയർ സെൻററിെൻറ ആഭിമുഖ്യത്തിൽ ഏഴാമത് റിലീഫ് വിതരണവും ഇ.എം.ജെ ഹാളിൽ നടത്തി. ഏലൂർ മഹല്ല് ഖതീബ് നൗഷാദ് അഹ്സനി പ്രഭാഷണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. അബ്റാർ പ്രസിഡൻറ് കെ.എം. മുഹമ്മദ് ഇക്ബാൽ അധ്യക്ഷത വഹിച്ചു. ചികിത്സസഹായ വിതരണം മുൻ എം.എൽ.എ എ.എം. യൂസുഫും വസ്ത്രവിതരണം നഗരസഭ പൊതുമരാമത്ത് ചെയർമാൻ കെ.കെ. അബ്ദുൽ ലത്തീഫും വിദ്യാഭ്യാസ സഹായം നൂറുദ്ദീനും വിദ്യാഭ്യാസ അവാർഡ് കെ.എം. അമാനുല്ലയും വിതരണം നടത്തി. റമദാൻ പ്രഭാഷണത്തിനും ദുആക്കും ഷിഹാബ് ദാരിമി നേതൃത്വം നൽകി. അബ്റാർ സെക്രട്ടറി മുഹമ്മദ് ഹാഷിം സ്വാഗതവും പി.എസ്. നിയാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story