Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:01 AM GMT Updated On
date_range 2017-06-18T13:31:13+05:30attn all++replace p1 news blurb change must ഗൂർഖാലാൻഡ് പ്രക്ഷോഭം അക്രമാസക്തം
text_fieldsആദ്യം ഒന്നാം പേജിൽ തന്ന വാർത്ത മാറ്റി ഇത് കൊടുക്കുക. കമാൻഡൻറ് മരിച്ചു എന്ന വാർത്തക്ക് സ്ഥിരീകരണമില്ല. അപ്ഡേറ്റ് ചെയ്ത വാർത്തയാണിത്. ആദ്യ ബ്ലർബ് കളറിലായിരുന്നു ശ്രദ്ധിക്കുക ++++++++++++++++++++++++ ഗൂർഖാലാൻഡ് പ്രക്ഷോഭം അക്രമാസക്തം blurb++ ഒരാൾ കൊല്ലപ്പെട്ടു; 35ലേറെപ്പേർക്ക് പരിക്ക് ഡാർജീലിങ്: പശ്ചിമ ബംഗാളിലെ ഗൂർഖാലാൻഡ് പ്രക്ഷോഭം അക്രമാസക്തമായതിനെതുടർന്ന് ഒരു സിവിലിയൻ കൊല്ലപ്പെടുകയും 35ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഇന്ത്യൻ റിസർവ് ബറ്റാലിയൻ (െഎ.ആർ.ബി) അസി. കമാൻഡൻറ് കിരൺ തമാങ്ങിെൻറ നില അതീവ ഗുരുതരമാണ്. ഗൂർഖ ജനമുക്തി മോർച്ച (ജി.ജെ.എം) പ്രവർത്തകരും സുരക്ഷസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് തമാങിന് 'ഖുക്രി' എന്ന ആയുധംകൊണ്ട് മുറിവേറ്റത്. ഉടൻ സിലിഗുരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം മരിച്ചതായാണ് ആദ്യം വാർത്ത വന്നത്. അതേസമയം പൊലീസ് വെടിവെപ്പിൽ തങ്ങളുടെ മൂന്ന് പ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് ജി.ജെ.എം പറഞ്ഞു. ഇത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നിഷേധിച്ചു. അക്രമ സംഭവങ്ങൾക്കു പിന്നിൽ ബി.ജെ.പിയാണെന്ന് പേര് പറയാതെ മമത സൂചിപ്പിച്ചു. മൂന്ന് പാർട്ടി പ്രവർത്തകർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതായി ജനമുക്തി മോർച്ച നേതാവ് ബിനെയ് തമാങ് പറഞ്ഞു. പാർട്ടിയുെട പ്രകടനത്തിനുനേരെ പൊലീസ് വെടിവെച്ചതായി അദ്ദേഹം ആരോപിച്ചു. എന്നാൽ, പൊലീസ് വെടിെവച്ചിട്ടില്ലെന്നും ഗൂർഖ ജനമുക്തി പ്രവർത്തകരാണ് വെടിയുതിർത്തതെന്നും എ.ഡി.ജി.പി അനൂജ് ശർമ പറഞ്ഞു. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയവർക്കെതിരെ പൊലീസ് പലയിടത്തും ടിയർ ഗ്യാസ് ഷെല്ലുകൾ പ്രയോഗിച്ചു. മലയോര മേഖലയിൽ പ്രത്യേക സംസ്ഥാനത്തിനുവേണ്ടിയാണ് ഗൂർഖ ജനമുക്തി മോർച്ച പ്രക്ഷോഭം ആരംഭിച്ചിട്ടുള്ളത്. അവർ ആഹ്വാനംചെയ്ത ഹർത്താൽ തുടരുകയാണ്. അതിനിടെ നേതാക്കളുടെ ഒാഫിസുകളിലും വീടുകളിലും പൊലീസ് റെയ്ഡ് നടത്തി. ഡാർജീലിങ്ങിലെ സിങ്മരി പ്രദേശത്ത് ജി.ജെ.എം പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. പ്രവർത്തകർ പൊലീസിനുനേരെ പെട്രോൾബോംെബറിഞ്ഞു. സുരക്ഷസേന ലാത്തിച്ചാർജ് നടത്തിയാണ് പ്രവർത്തകരെ പിരിച്ചയച്ചത്. തുടർന്ന് പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചു. പ്രക്ഷോഭത്തിനു പിന്നിൽ ഉന്നതതല ഗൂഢാലോചനയുെണ്ടന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
Next Story