Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:04 AM GMT Updated On
date_range 2017-06-17T13:34:59+05:30അവാർഡ് വിതരണം
text_fieldsകൊച്ചി: പള്ളുരുത്തി ചൈതന്യ െറസിഡൻറ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് പള്ളുരുത്തി എസ്.ഡി.പി.വൈ എച്ച്.എസ്.എസ് പ്രിൻസിപ്പൽ കൃഷ്ണഗീതിയും ഡിവിഷൻ കൗൺസിലർ ടി.കെ. ഷംസുദ്ദീനും ചേർന്ന് കാഷ് അവാർഡും ട്രോഫിയും നൽകി. പ്രസിഡൻറ് മുഹമ്മദ് സുല്ലമി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി. വിനു സ്വാഗതവും ടി.പി. സുരേഷ് നന്ദിയും പറഞ്ഞു. അധ്യാപക ഒഴിവ് കൊച്ചി: നോർത്ത് ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ (കുന്നുംപുറം) അറബി ജൂനിയർ അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് സ്കൂൾ ഒാഫിസിൽ ഹാജരാകണം. മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിനും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനുമുള്ള മുഖ്യമന്ത്രി പിണറായി വിജയെൻറ സന്ദേശം ഏറ്റെടുത്ത് ദാറുൽ ഉലൂം സ്കൂൾ വിദ്യാർഥികൾ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ സന്ദേശം സ്കൂൾ ലീഡർ സാന്ദ്ര എം.എസിന് നൽകി ടൂറിസം ബോർഡ് അംഗമായ പി.ആർ. റെനീഷ് ഉദ്ഘാടനം ചെയ്തു. മാനേജർ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ലാജിദ് എസ്, പി.ടി.എ പ്രസിഡൻറ് അബ്ദുൽ കലാം, നിഷാദ് ബാബു എന്നിവർ സംസാരിച്ചു. caption ec2 darul uloom പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രിയുടെ സന്ദേശം വിദ്യാർഥികൾ ഏറ്റുവാങ്ങുന്നു
Next Story