Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴയില്‍...

മൂവാറ്റുപുഴയില്‍ റോഡുകളുടെ നവീകരണത്തിന് 25.75 ലക്ഷം രൂപ അനുവദിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ആറ് റോഡുകളുടെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍നിന്ന് 25.75-ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. വാളകം ഗ്രാമപഞ്ചായത്തിലെ ശക്തിപുരം-കനാല്‍ ബണ്ട് റോഡിന് 4.30-ലക്ഷം രൂപയും ആരക്കുഴ പഞ്ചായത്തിലെ ഓര്‍ണാചിറ- കപ്പേള ലിങ്ക് റോഡിന് 4.10-ലക്ഷം രൂപയും കടുക്കാസ്റ്റി കൊഴുമ്പില്‍തോട് റോഡിന് 4.90-ലക്ഷം രൂപയും ആയവന പഞ്ചായത്തിലെ കുമ്മംകുഴി- പെരുമാരി റോഡിന് 4.20-ലക്ഷം രൂപയും തീണ്ടാപ്പാറ കോളനി റോഡിന് 4.10-ലക്ഷം രൂപയും പോത്താനിക്കാട് പഞ്ചായത്തിലെ ചകിരിക്കമ്പനി- നെടുങ്കല്ലേല്‍ റോഡിന് 4.15-ലക്ഷം രൂപയുമാണ് അനുവദിച്ചത്. മഴ മാറുന്നതോടെ റോഡുകളുടെ നിർമാണപ്രവര്‍ത്തനം ആരംഭിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. എം.എല്‍.എ അവാര്‍ഡ്; സ്വാഗതസംഘം രൂപവത്കരണം ഇന്ന് മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതികളുടെ പ്രഖ്യാപനവും പ്രതിഭസംഗമവും ജൂലൈ ആദ്യവാരം മൂവാറ്റുപുഴയില്‍ നടക്കും. പരിപാടിയുടെ വിജയത്തിന് സ്വാഗതസംഘം രൂപവത്കരണം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മൂവാറ്റുപുഴ വാഴപ്പിള്ളി ഭാരത് ഓഡിറ്റോറിയത്തില്‍ നടക്കും. ഗവ. എയിഡഡ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരും ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പൽമാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് എം.എല്‍.എ അറിയിച്ചു. 2017--18 വര്‍ഷത്തില്‍ വിദ്യാഭ്യാസമേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ പ്രഖ്യാപനവും നിയോജക മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കൻഡറി പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികള്‍, എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവര്‍, ദേശീയ -സംസ്ഥാന കലാകായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story