Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 9:19 AM GMT Updated On
date_range 2017-06-15T14:49:59+05:30'ജി.എസ്.ടി വസ്ത്ര നിർമാണ മേഖലയെ പ്രതികൂലമായി ബാധിക്കും'
text_fieldsകൊച്ചി: ചരക്ക് സേവന നികുതി സമ്പ്രദായം കേരളത്തിലെ വസ്ത്ര നിർമാണ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ഗാർമെൻറ് മാനുഫാക്ചേഴ്സ് അസോസിയേഷൻ. അഞ്ചു ശതമാനമായിരുന്ന നികുതി 12 ശതമാനമാക്കി. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ പ്രധാന അസംസ്കൃത വസ്തുവായ തുണിത്തരങ്ങൾക്ക് നിലവിൽ നികുതി ഇൗടാക്കിയിരുന്നില്ല. കോട്ടൺ തുണികൾക്ക് അഞ്ചു ശതമാനവും സിന്തറ്റിക് തുണിത്തരങ്ങൾക്ക് 15 ശതമാനവും നികുതി ചുമത്താനുള്ള തീരുമാനം ചെറുകിട- ഇടത്തരം വസ്ത്ര നിർമാതാക്കളെ പ്രതികൂലമായി ബാധിക്കും. വസ്ത്രങ്ങളുടെ വില വർധനക്ക് കാരണമാകും. സംസ്ഥാനത്തെ വസ്ത്ര നിർമാണ മേഖലയെ രക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം. മേഖലക്കുണ്ടാകുന്ന നഷ്ടം നികത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും പ്രസിഡൻറ് പി.കെ. രാജീവ്, സെക്രട്ടറി എൻ. ബാജി, വൈസ് പ്രസിഡൻറ് എ.കെ. ജയരാജ് എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Next Story