Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 9:05 AM GMT Updated On
date_range 15 Jun 2017 9:05 AM GMTപുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനലിന് പൊലീസ് സംരക്ഷണം നല്കാന് കലക്ടറുടെ നിര്‍ദേശം
text_fieldsbookmark_border
കൊച്ചി: പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷെൻറ എല്‍.പി.ജി ഇറക്കുമതി ടെര്‍മിനലിെൻറ പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാന്‍ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല നിര്‍ദേശം നല്കി. ഹൈകോടതിയുടെയും ദേശീയ ഹരിത ൈട്രബ്യൂണലിെൻറയും സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളുടെയും ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് കലക്ടര്‍ ഇതുസംബന്ധിച്ച് റൂറല്‍ ജില്ല പൊലീസ് ചീഫിന് നിര്‍ദേശം നല്‍കിയത്. പുതുവൈപ്പിലെ പ്രത്യേക സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്‍.പി.ജി ഇറക്കുമതി ടെര്‍മിനിലിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനുപുറമെ കേന്ദ്ര പരിസ്ഥിതി വകുപ്പില്‍നിന്ന് ലഭിച്ച അനുമതിക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ ദേശീയ ഹരിത ൈട്രബ്യൂണലിെൻറ ചെന്നൈ െബഞ്ചും ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് അനുമതി നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story