Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല പഞ്ചായത്ത് ലോക...

ജില്ല പഞ്ചായത്ത് ലോക രക്തദാതാവ് ദിനം ആചരിച്ചു

text_fields
bookmark_border
ആലുവ: രക്തദാന സന്ദേശവുമായി ജില്ല പഞ്ചായത്തി‍​െൻറ നേതൃത്വത്തിൽ ലോക രക്തദാതാവ് ദിനം ആചരിച്ചു. ആലുവ സ​െൻറ് സേേവ്യഴ്സ് കോളജിൽ നടന്ന ദിനാചരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ ഉദ്ഘാടനം ചെയ്തു. ആലുവ നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാം അധ്യക്ഷത വഹിച്ചു. രക്തദാന ക്യാമ്പ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്‌ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ജില്ല ജൂനിയർ അഡ്മിനിട്രേറ്റിവ് മെഡിക്കൽ ഓഫിസർ ഡോ. കെ.എ. ജിതേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.കെ. അബ്‌ദുൽ റഷീദ് സന്ദേശം നൽകി. ആരോഗ്യകേരളം ജില്ല പ്രോഗാം ഓഫിസർ ഡോ. മാത്യൂസ് നമ്പേലിൽ, ഡോ.രാധാകൃഷ്ണൻ, നഗരസഭ സ്‌ഥിരംസമിതി അധ്യക്ഷ ടിമ്മി ബേബി, കൗൺസിലർ ഷൈജി രാമചന്ദ്രൻ, ഡോ. സി.എം. ഹൈദരലി, കെ.എ. അസ്മി ആൻറണി എന്നിവർ സംസാരിച്ചു. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വി.ഡി.അനിൽ കുമാർ സ്വാഗതവും ഡോ.എൻ. വിജയകുമാർ നന്ദിയും രേഖപ്പെടുത്തി. ജില്ല മെഡിക്കൽ ഓഫിസ്, കേരള സംസ്‌ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി, ദേശീയ ആരോഗ്യ ദൗത്യം, ജില്ല ആശുപത്രി, ആലുവ റീജനൽ ബ്ലഡ് ബാങ്ക്, സ​െൻറ് സേേവ്യഴ്സ് കോളജ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദിനാചരണത്തിൽ രക്തദാന ക്യാമ്പ്, രക്തദാതാക്കളെ ആദരിക്കൽ, ബോധവത്കരണ ക്ലാസ് എന്നിവയും സംഘടിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story