Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 9:00 AM GMT Updated On
date_range 2017-06-15T14:30:37+05:30റോഡിലെ കുഴികൾ അപകടങ്ങൾക്കിടയാക്കുന്നു
text_fieldsആലുവ: കിഴക്കേ ദേശത്ത് . എസ്.എഫ്.എസ് ഫ്ലാറ്റിന് മുൻവശത്ത് രൂപപ്പെട്ട കുഴികളിൽ വെള്ളം മൂടിക്കിടക്കുകയാണ്. അതിനാൽ പെട്ടെന്ന് ഒളിഞ്ഞിരിക്കുന്ന അപകടം മനസ്സിലാവില്ല. നിരവധി ഇരുചക്രവാഹനയാത്രക്കാർക്കാണ് ഇവിടെ വീണ് പരിക്കേൽക്കുന്നത്. കഴിഞ്ഞദിവസം ഇരുചക്രവാഹന യാത്രക്കാരായ വീട്ടമ്മക്കും ഭർത്താവിനും കുഴിയിൽ വീണ് പരിക്കേറ്റു. ഒന്നരയടിയോളം താഴ്ചയുണ്ട് ഈ കുഴികൾക്ക്. അപകടം പതിവായപ്പോൾ നാട്ടുകാർ വെള്ളം മൂടിയ കുഴികൾക്ക് സമീപം മുന്നറിയിപ്പ് ബോർഡ് വെച്ചിരിക്കുകയാണ്. ദേശം ശാസ്ത ക്ഷേത്രത്തിന് സമീപത്തെ റോഡിലെ കുഴിയും അപകടമുണ്ടാക്കുന്നു. മഴ കനത്ത് റോഡിൽ വെള്ളം നിറയുമ്പോൾ കുഴി കാണാനും സാധിക്കില്ല. വിഷയത്തിൽ അധികൃതർ കുഴികൾ അടച്ച് യാത്രക്കാരുടെ ജീവന് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം റോഡ് ഉപരോധം ഉൾെപ്പടെ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. വിദ്യാഭ്യാസ അവാർഡ് വിതരണം ആലുവ: യൂത്ത് ലീഗ് മറ്റൂപ്പടി ശാഖ കമ്മിറ്റി വിദ്യഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർഥികൾക്കാണ് അവാർഡുകൾ നൽകിയത്. അവാർഡ് വിതരണം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അഡ്വ. വി.ഇ. അബ്‌ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. പി.എ. താഹിർ, അബ്‌ദുൽ സമദ്, നജീബ് ഇലഞ്ഞിക്കായി എന്നിവർ പങ്കെടുത്തു.
Next Story