Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജോലിക്കിടെ...

ജോലിക്കിടെ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് മർദനം

text_fields
bookmark_border
ആലുവ: ജോലിക്കിടെ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ മർദിച്ചയാൾ അറസ്റ്റിൽ. ആലുവ ഡിപ്പോയിലെ കണ്ടക്ടര്‍ കടുങ്ങല്ലൂര്‍ പുല്ലക്കുത്തിപറമ്പില്‍ സി.വി. ഷാജിമോനാണ് മര്‍ദനമേറ്റത്. കേസില്‍ മറിയപ്പടി സ്വദേശി സഫലിനെയാണ് (19) ആലുവ പൊലീസ് അറസ്‌റ്റു ചെയ്തത്. ബുധനാഴ്ച രാവിലെ എട്ടോടെ ആലുവയിലാണ് സംഭവം. പറവൂരില്‍നിന്ന് ആലുവയിലേക്ക് വരുകയായിരുന്ന ബസിലെ യാത്രക്കാരനായിരുന്നു സഫല്‍. നഗരത്തില്‍ പമ്പ്കവലയിലെ സ്‌റ്റോപ്പ് കഴിഞ്ഞാല്‍ പിന്നെ സ്‌റ്റാന്‍ഡിലാണ് സ്‌റ്റോപ്പുള്ളത്. എന്നാല്‍, ഇതിനിടയിലെ റെയില്‍വേ സ്‌റ്റേഷനു മുമ്പില്‍ ബസ് നിര്‍ത്തിയില്ലെന്ന് പറഞ്ഞാണ് തന്നെ മർദിച്ചതെന്ന് ഷാജിമോന്‍ പറയുന്നു. തൊട്ടടുത്ത സ്‌റ്റാന്‍ഡില്‍ ബസ് എത്തിയ ഉടന്‍ മറ്റു ജീവനക്കാര്‍ ചേര്‍ന്ന് സഹലിനെ പൊലീസില്‍ ഏല്‍പിച്ചു. ഷാജി മോനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story