Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 9:00 AM GMT Updated On
date_range 2017-06-15T14:30:37+05:30സത്യഭാമയുടെ ദുരൂഹമരണത്തിന് മൂന്നുവര്‍ഷം; അന്വേഷണം ഊർജിതമാക്കണമെന്ന് ബന്ധുക്കള്‍
text_fieldsആലുവ: എടത്തല എന്‍.എ.ഡി കിഴക്കേ ഗേറ്റ് മോഹനചന്ദ്രെൻറ ഭാര്യ സത്യഭാമയുടെ (50) ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. മരിച്ച് മൂന്ന് വര്‍ഷമായിട്ടും സംഭവത്തെക്കുറിച്ച് കൃത്യവിവരങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. 2014 ജൂൺ 14ന് എടത്തല മുതിരകാട്ടുമുകളിനുസമീപത്തെ ചാലക്കുഴിത്താഴം തോട്ടിലാണ് സത്യഭാമയുടെ മൃതദേഹം കണ്ടെത്തിയത്. തലേ ദിവസം സത്യഭാമയെ കാണാതായിരുന്നു. മരണം കൊലപാതമാണെന്ന് ആരോപിച്ച് ബന്ധുകള്‍ പൊലീസിനെ സമീപിച്ചിരുന്നു. പിന്നീട് അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു മോഹനചന്ദ്രന്. ദമ്പതികള്‍ക്ക് നയന, നമിത എന്നിങ്ങനെ രണ്ട് പെണ്മക്കളാണ്. നയന വിവാഹം കഴിഞ്ഞ് ഭര്‍ത്താവ് രതീഷിനൊപ്പം മുംബൈയിലാണ് താമസിക്കുന്നത്. ജൂൺ 13ന് ആലുവയിലേക്ക് പോയ സത്യഭാമ തിരികെ കുഞ്ചാട്ടുകരയിലെത്തിയിരുന്നു. ജങ്ഷനില്‍നിന്ന് രണ്ട് കി.മീ. സഞ്ചരിച്ചാലാണ് വീട്ടിലെത്തുക. ഇടക്കുള്ള വലിയ തോടിലെ പാലം കടന്ന് വേണം വീട്ടിലെത്താന്‍. പിറ്റേന്ന് മൃതദേഹം കണ്ടെത്തുന്നതും ഈ തോട്ടില്‍ നിന്നാണ്. എന്നാൽ, വലിയ തോട് മുറിച്ച് കടന്ന് സമീപത്തെ വീടുകളില്‍ സത്യഭാമ കയറിയെന്ന് വീട്ടുകാര്‍ പറയുന്നു. സ്വന്തം വീട്ടിലേക്കുള്ള വഴിയിെല രണ്ടരയടി വീതിയുള്ള ചെറിയ കൈത്തോടും സത്യഭാമ മുറിച്ചുകടക്കുന്നത് കണ്ടവരുണ്ട്. ബന്ധുക്കളും സുഹൃത്തുകളും നടത്തിയ അന്വേഷണമാണ് മരണത്തിന് പിന്നിലെ ദുരൂഹ സാഹചര്യങ്ങള്‍ കണ്ടെത്തണമെന്ന ആവശ്യം ശക്തമാക്കിയത്. മൃതദേഹത്തിെൻറ വലതുവശത്ത് കണ്ണിനു മുകളിലും താഴെയുമായി ആഴത്തിെല മുറിവ് ബന്ധുക്കളുടെ ശ്രദ്ധയിൽപെട്ടിരുന്നു. രക്തം കട്ടപിടിച്ച നിലയിലായിരുന്നു. തോടിെൻറ പടിഞ്ഞാറ് ഭാഗത്തുനിന്ന് കിഴക്കോട്ട് ഒഴുകി വന്ന നിലയില്‍ സത്യഭാമയുടെ ഹാന്‍ഡ് ബാഗ് കണ്ടെത്തി. ബാഗിലെ പഴ്സ് നഷ്ടപ്പെട്ടിരുന്നു. പിറ്റേന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിൽ പഴ്സ് ലഭിച്ചെങ്കിലും പണവും ആഭരണവും നഷ്ടമായിരുന്നു.
Next Story