Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊലീസിനെ കണ്ട് ഓടിയ...

പൊലീസിനെ കണ്ട് ഓടിയ ശീട്ടുകളി സംഘത്തിലെ ഒരാൾ പുഴയിൽ വീണ് മരിച്ചു

text_fields
bookmark_border
പറവൂർ: മഫ്തിയിൽ എത്തിയ പൊലീസ് സംഘത്തെ കണ്ട് ഓടിയ ശീട്ടുകളി സംഘത്തിലെ ഒരാൾ ചതുപ്പുനിറഞ്ഞ പുഴയിൽ വീണ് മരിച്ചു. വരാപ്പുഴ ചിറക്കകം മാച്ചാംതുരുത്ത് വീട്ടിൽ ബാല​െൻറ മകൻ മുകുന്ദനാണ് (41) മരിച്ചത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് തത്തപ്പിള്ളിയിെല അനധികൃത ശീട്ടുകളി കേന്ദ്രത്തിലായിരുന്നു സംഭവം. സംസ്ഥാനത്ത് വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായി എസ്.പിയുടെ കീഴിലുള്ള സ്പെഷൽ സ്ക്വാഡാണ് റെയ്ഡിനെത്തിയത്. എട്ടുപേരടങ്ങിയ മഫ്തി പൊലീസ് തത്തപ്പിള്ളിയിലെത്തി നാട്ടുകാര​െൻറ സഹായത്തോടെ ശീട്ടുകളി നടക്കുന്ന സ്ഥലത്തേക്ക് ചെല്ലുന്നതിനിടെയാണ് സംഘം നാലുഭാഗത്തേക്കും ഓടിയത്. പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച മുകുന്ദൻ ചതുപ്പിൽ താഴ്ന്നുപോവുകയായിരുന്നു. സ്പെഷൽ സ്ക്വാഡി​െൻറ നിർദേശത്തെ തുടർന്നെത്തിയ പറവൂർ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കരക്കെടുത്തത്. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച സംസ്കരിക്കും. സ്നേഹയാണ് ഭാര്യ. മക്കൾ: അമൃത, അഭിഷേക്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story