Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 9:39 AM GMT Updated On
date_range 2017-06-14T15:09:00+05:30വിദ്യാർഥികൾക്ക് അവാർഡിന് അപേക്ഷ ക്ഷണിച്ചു
text_fieldsകൊച്ചി: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ആലുവ താലൂക്ക് കമ്മിറ്റിയുടെയും പറവൂർ താലൂക്ക് കമ്മിറ്റിയുടെയും ഭാരവാഹികളുടെ യോഗം ഒാഫിസിൽ ചേർന്നു. മാവുടി മുഹമ്മദ്ഹാജി ഉദ്ഘാടനംചെയ്തു. അഡ്വ. എ. പൂക്കുഞ്ഞ് സംസാരിച്ചു. ജില്ലയിൽനിന്ന് എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ പത്താംക്ലാസ്, പ്ലസ് വൺ, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ മുസ്ലിം വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് നൽകാൻ തീരുമാനിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഇൗ മാസം 23. വിവരത്തിന് അഡ്വ. എം.എം. അലിക്കുഞ്ഞ് (ഫോൺ: 9400911060), കെ.എ. അബ്ദുൽ കരീം (ഫോൺ: 9497026738). അതിജീവനകേന്ദ്രം ജില്ല കേന്ദ്രങ്ങളിൽ തുടങ്ങും കൊച്ചി: ജില്ല കേന്ദ്രങ്ങളിൽ അതിജീവനകേന്ദ്രങ്ങൾ തുടങ്ങാൻ വോൾസെം ചാരിറ്റബിൾ ട്രസ്റ്റ് തീരുമാനിച്ചു. ഒറ്റപ്പെട്ടുപോകുന്നവർ, അനാഥരാക്കപ്പെടുന്നവർ, അനാഥരായ കുട്ടികളം വയോജനങ്ങളും, മാനസിക വെല്ലുവിളികൾ നേരിടുന്നവർ, ആത്മഹത്യ പ്രവണതയുള്ളവർ, ജീവിതനൈരാശ്യം ബാധിച്ചവർ തുടങ്ങി ജീവിതശൈലീരോഗത്തിന് അടിപ്പെട്ടവർ എന്നിവരെ പുനരധിവസിപ്പിക്കാനും അവർക്കാവശ്യമായ കൗൺസലിങ്, വൈദ്യസഹായം എന്നിവ ലഭ്യമാക്കി പുതുജീവിതത്തിലേക്ക് നയിക്കാൻ പര്യാപ്തമായ പ്രോഗ്രാമുകളാണ് അതിജീവനകേന്ദ്രങ്ങൾ വഴി ലഭ്യമാക്കുന്നത്. ഫോൺ: 9447146329, 9496906239.
Next Story