Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 9:44 AM GMT Updated On
date_range 13 Jun 2017 9:44 AM GMTസെപ്റ്റിക് ടാങ്കില്‍ വീണ പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
text_fieldsbookmark_border
മാന്നാര്‍: സെപ്റ്റിക് ടാങ്കില്‍ വീണ ഗര്‍ഭിണിയായ പശുവിനെ ഫയര്‍ഫോഴ്‌സ് സംഘം ഏറെനേരം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ രക്ഷപ്പെടുത്തി. മാന്നാർ കുട്ടമ്പേരൂർ മുട്ടേല്‍ കരിയില്‍കളത്തില്‍ വീട്ടിൽ കാര്‍ത്തികേയെൻറ പശുവാണ് മാന്നാര്‍ മുട്ടേല്‍ സ്വിച്ച് ഗിയര്‍ ഡിവിഷൻ ഫാക്ടറി കാൻറീനിെൻറ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിെൻറ മേല്‍മൂടി തകര്‍ന്ന് വീണത്. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടാണ് സംഭവം. ചെങ്ങന്നൂര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എ.എസ്.ടി.ഒ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം പശുവിനെ ടാങ്കില്‍നിന്ന് രക്ഷപ്പെടുത്തി. കീമോതെറപ്പി യൂനിറ്റും നവീകരിച്ച കാഷ്വൽറ്റിയും ഇന്ന് നാടിന് സമര്‍പ്പിക്കും മാവേലിക്കര: ജില്ല പഞ്ചായത്ത് ഫണ്ടില്‍നിന്ന് 28 ലക്ഷം രൂപ വിനിയോഗിച്ച് നവീകരണം പൂര്‍ത്തീകരിച്ച മാവേലിക്കര ജില്ല ആശുപത്രിയിലെ കാഷ്വൽറ്റി, സംസ്ഥാന ആരോഗ്യവകുപ്പിെൻറ ഫണ്ടില്‍നിന്ന് 10 ലക്ഷം വിനിയോഗിച്ച് പൂര്‍ത്തീകരിച്ച കീമോതെറപ്പി യൂനിറ്റ് എന്നിവ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും. ആർ. രാജേഷ് എം.എൽ.എയുടെ ആസ്തിവികസന പദ്ധതിയില്‍ 70 ലക്ഷം വിനിയോഗിച്ചുള്ള ഡോർമിറ്ററി, കാൻറീന്‍, രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമമുറി എന്നിവയടങ്ങുന്ന കെട്ടിടത്തിെൻറ ശിലാസ്ഥാപനവും നിർവഹിക്കും. വൈകീട്ട് ആറിന് ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ആര്‍. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story