Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 9:41 AM GMT Updated On
date_range 2017-06-13T15:11:38+05:30കലാപമുണ്ടാക്കാൻ സി.പി.എം ശ്രമം ^ബി.ജെ.പി
text_fieldsകലാപമുണ്ടാക്കാൻ സി.പി.എം ശ്രമം -ബി.ജെ.പി കലാപമുണ്ടാക്കാൻ സി.പി.എം ശ്രമം -ബി.ജെ.പി കൊച്ചി: സംസ്ഥാനത്ത് അങ്ങോളമിങ്ങോളം അക്രമം അഴിച്ചുവിട്ട് കലാപമുണ്ടാക്കാനുള്ള ശ്രമമാണു സി.പി.എം നടത്തുന്നതെന്നു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ എ.കെ.ജി ഭവനില്‍ ആക്രമിച്ചവര്‍ പറഞ്ഞത് തങ്ങള്‍ സംഘ്പരിവാറുമായി ബന്ധമുള്ളവരല്ലെന്നാണ്. സംഭവശേഷം നടത്തിയ വാർത്തസമ്മേളനത്തില്‍ തന്നെ കൈയേറ്റം ചെയ്തിട്ടില്ലെന്നാണ് യെച്ചൂരിതന്നെ പറഞ്ഞത്. തുടര്‍ന്നു ട്വിറ്ററില്‍ അദ്ദേഹത്തിെൻറ പ്രതികരണമാണ് സംഘ്പരിവാറാണ് കൈയേറ്റം ചെയ്‌തതെന്ന തരത്തില്‍ പ്രശ്നം വഷളാക്കിയത്. ആസൂത്രിതമായി പ്രതിസ്ഥാനത്ത് നിര്‍ത്തി സി.പി.എമ്മും െപാലീസും സംഘ്പരിവാറിനെ ആക്രമിക്കുകയാണ്. ഇതിനെതിരെ മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി നേതൃത്വത്തില്‍ നാളെ പ്രതിഷേധ ദിനമായി ആചരിക്കുമെന്നും വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Next Story