Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 9:40 AM GMT Updated On
date_range 2017-06-13T15:10:19+05:30കടൽ ദുരന്തം: കപ്പൽ കരക്കടിപ്പിക്കുന്നത് വൈകും കാണാതായ ആൾക്കായി തിരച്ചിൽ തുടരുന്നു
text_fieldsകടൽ ദുരന്തം: കപ്പൽ കരക്കടിപ്പിക്കുന്നത് വൈകും കാണാതായ ആൾക്കായി തിരച്ചിൽ തുടരുന്നു മട്ടാഞ്ചേരി: കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ടുപേർ മരിക്കുകയും ഒരാെള കാണാതാവുകയും ചെയ്ത സംഭവത്തിൽ അപകടത്തിനിടയാക്കിയ കപ്പൽ കരക്കടുപ്പിക്കുന്ന നടപടി വൈകും. കപ്പൽ കസ്റ്റഡിയിലെടുത്തുവെന്ന് പൊലീസ് പറയുമ്പോഴും കരക്കെത്തിക്കാനുള്ള നടപടികൾ അനുകൂലമല്ല. വലിയ കപ്പൽ ആയതിനാലാണ് ആംബർ എല്ലിനെ കൊച്ചി തുറമുഖത്ത് അടുപ്പിക്കാൻ കഴിയാത്തതെന്ന് പറയുന്നു. തുറമുഖത്തെ ആഴക്കുറവാണ് പ്രശ്നം. കപ്പൽ കരക്കടുപ്പിക്കാൻ വൈകുന്നത് രേഖകൾ നശിപ്പിക്കാൻ ഇടവരുത്തുമെന്നും കേസിനെ ബാധിക്കുമെന്നും ആക്ഷേപമുണ്ട്. ആഴക്കൂടുതലുള്ള വല്ലാർപാടം കെണ്ടയ്നർ ടെർമിനലിലോ എൽ.എൻ.ജി ടെർമിനലിലോ കപ്പൽ അടുപ്പിക്കാനാകും. എന്നാൽ, ഈ ടെർമിനലുകളിലേക്ക് അടുത്ത മാസം വരെ കപ്പൽ അടുപ്പിക്കുന്നതിനു ഷെഡ്യൂൾ തയാറായിക്കഴിഞ്ഞു. 'ആംബർ' അടുപ്പിക്കുകയാണെങ്കിൽ ഇൗ ഷെഡ്യൂൾ റദ്ദാക്കേണ്ടി വരും. ഇത് നിലവിൽ തന്നെ പ്രതിസന്ധി നേരിടുന്ന വല്ലാർപാടം ടെർമിനലിെൻറ നിലനിൽപിനെ തന്നെ ബാധിക്കും. കപ്പൽ കമ്പനികൾ തുടർന്നും ടെർമിനലിലേക്ക് കപ്പലുകൾ എത്തിക്കാൻ മടിക്കും. തന്നെയുമല്ല സ്വകാര്യ കമ്പനി ആണ് വല്ലാർപാടത്തിെൻറ നടത്തിപ്പുകാർ. പ്രകൃതി വാതകം കൈകാര്യം ചെയ്യുന്ന എൽ.എൻ.ജി ടെർമിനലിൽ ചരക്കുകപ്പലടുപ്പിക്കുന്നത് പ്രായോഗികവുമല്ല. ഓയിൽ ടാങ്കർ ബെർത്തിലും ആഴക്കൂടുതൽ ഉണ്ടെങ്കിലും അവിടെ എണ്ണ മാത്രമേ കൈകാര്യം ചെയ്യൂ. ഇതിനെല്ലാം പുറമേ തുറമുഖത്തെ ഡമറേജ് ചാർജുകൾ ആരു നൽകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. തന്നെയുമല്ല കേസ് നീളുന്നതനുസരിച്ച് കപ്പൽ നങ്കൂരമിട്ട് കിടക്കേണ്ടി വരുന്നതും തുറമുഖത്തിന് തലവേദനയാകും. അതുകൊണ്ടുതന്നെ കപ്പൽ അടുപ്പിക്കുന്നതിൽ തുറമുഖ അധികാരികൾക്ക് വൈമനസ്യമുണ്ട്. അതേസമയം, പുറംകടലിൽ കിടക്കുന്ന കപ്പലിലേക്ക് ഉദ്യോഗസ്ഥരെ കൊണ്ടു പോകുന്നതിനും വരുന്നതിനുമുള്ള സൗകര്യങ്ങളും ജലവാഹനങ്ങളും വിട്ടുകൊടുക്കാൻ തയാറാണെന്ന നിലപാടിലാണ് പോർട്ട് അധികൃതർ. അപകടത്തിൽ കാണാതായ തൊഴിലാളിക്കുവേണ്ടി സംയുക്തേസനയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ തിരച്ചില്‍ തുടരും. നേവിയുടെ മുങ്ങല്‍ വിദഗ്ധരെക്കൂടി തിരച്ചിലില്‍ ഉള്‍പ്പെടുത്തും.
Next Story