Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതു അടുക്കള...

'പൊതു അടുക്കള -പ്രതിരോധത്തിെൻറ രാഷ്​ട്രീയം'

text_fields
bookmark_border
അങ്കമാലി: മൂഴിക്കുളം ശാലയില്‍ സംഘടിപ്പിച്ച അടുക്കളക്കൂട്ടായ്മ ജൈവ സംസ്കൃതിയുടെ സന്ദേശം വിളിച്ചോതിയ വേറിട്ട ഒത്തുചേരലായി. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 40 കുടുംബങ്ങളാണ് മൂഴിക്കുളം ശാലയില്‍ ഒത്തുകൂടി അടുപ്പ് പൂട്ടി പ്രകൃതിദത്ത നാടന്‍ വിഭവങ്ങളുണ്ടാക്കി വിളമ്പിയത്. എന്ന സന്ദേശം ഉയര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. തഴുതാമ മോരുകറി, മുരിങ്ങയിലക്കറി, മാമ്പഴം മുളക് പുരട്ടിയത്, കുറുക്ക് കാളന്‍, വാഴകുടപ്പന്‍ തോരന്‍, പിണ്ടി- ചെറുപയര്‍ മെഴുക്ക്പുരട്ടി, ചക്കപുഴുക്ക്, രസം, മോര്, ചക്കപ്പഴം, നെയ്പായസം, സ്റ്റീല്‍ ഗ്ലാസില്‍ ചുക്കുവെള്ളം, തൂശനിലയില്‍ ചോറ് തുടങ്ങിയവയായിരുന്നു നാട്ടുരുചിയുടെ സ്വാദറിഞ്ഞ ഉച്ചവിഭവങ്ങള്‍. കൊഴുക്കട്ടയും തേങ്ങച്ചമ്മന്തിയും പൊടിചാലിച്ചതുമായിരുന്നു പ്രാതല്‍. നാട്ടുരുചിയുടെ വൈകീട്ട് ചക്കരകാപ്പിയും രാത്രി ചെറുപയര്‍ കഞ്ഞിയുമായിരുന്നു പൊതു അടക്കളയിലെ പ്രധാന വിഭവങ്ങൾ. പൊതു അടുക്കളയുടെ ആവശ്യകതയും സവിശേഷതയും ചൂണ്ടിക്കാട്ടി രാവിലെ സംഘടിപ്പിച്ച ചര്‍ച്ചയും സജീവമായിരുന്നു. ഉച്ചക്കുശേഷം കലാപരിപാടികളും നടന്നു. സായംസന്ധ്യയില്‍ പത്മകുമാര്‍ നേതൃത്വം നല്‍കിയ പഴയ നാടക, സിനിമ, ലളിത ഗാനങ്ങളും, ശാസ്ത്രീയ സംഗീതവും, കവിതാലാപനവും ഉള്‍ക്കൊള്ളിച്ചുള്ള പാട്ടുകൂട്ടായ്മ നടന്നു. ഇത്തരത്തില്‍ എല്ലാ മാസവും രണ്ടാം ഞായറാഴ്ച മൂഴിക്കുളം ശാലയില്‍ പൊതു അടുക്കള സംഘടിപ്പിക്കുമെന്ന് ശാല ഡയറക്ടര്‍ ടി.ആർ. പ്രേംകുമാര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. വയനാട്, പുത്തഞ്ചിറ, വെസ്റ്റ്കൊരട്ടി എന്നിവിടങ്ങളില്‍ പൊതു അടുക്കള സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതോടെ 'പൊതു അടുക്കള' കേരള സമൂഹം ഏറ്റെടുക്കുമെന്നും പ്രേംകുമാര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story