Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ലയില്‍ ഇത്തവണയും...

ജില്ലയില്‍ ഇത്തവണയും കുട്ടികളുടെ എണ്ണം കുറഞ്ഞു

text_fields
bookmark_border
കാക്കനാട്: ജില്ലയിലെ സര്‍ക്കാർ, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളില്‍ ആറാം പ്രവൃത്തി ദിനത്തോടനുബന്ധിച്ചു വിദ്യാഭ്യാസ വകുപ്പി​െൻറ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു ഇത്തവണയും കുട്ടികള്‍ കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6,458 കുട്ടികളാണ് ഇത്തവണ കുറഞ്ഞത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി 2,61,443 വിദ്യാർഥികളുണ്ടെന്നാണ് പ്രാഥമിക കണക്ക്. അതെസമയം കഴിഞ്ഞ അധ്യയന വര്‍ഷം ജില്ലയിലെ സ്‌കൂളുകളിലായി 2,67,901 കുട്ടികളുണ്ടായിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഈ വര്‍ഷം 44,278 വിദ്യാർഥികളുണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ 1,76587 വിദ്യാർഥികളും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 40,578 വിദ്യാർഥികളുമുണ്ടെന്നു ആറാം ദിന കണക്കെടുപ്പ് വ്യക്തമാക്കുന്നു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലായി 1,32,653 ആണ്‍കുട്ടികളും 1,28,790 പെണ്‍കുട്ടികളുമുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 104 കുട്ടികള്‍ കൂടി. എന്നാല്‍, എയ്ഡഡ് സ്‌കൂളുകളില്‍ 4479 വിദ്യാർഥികളും അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 2083 വിദ്യാർഥികളും കുറഞ്ഞു. എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുന്നത് ഇത്തവണത്തെ പ്രതിഭാസമാണ്. എണ്ണത്തില്‍ കൂടുതലുണ്ടായിട്ടും ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളെ അപേക്ഷിച്ച് എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികള്‍ കുറഞ്ഞതിന് നിരവധി കാരണങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. കുട്ടികളുടെ എണ്ണം കൂടിയാലും സംരക്ഷിത അധ്യാപകരെ നിയമിക്കണമെന്നതിനാലാണ് എയ്ഡഡ് മാനേജ്‌മ​െൻറ് താല്‍പര്യം കാണിക്കുന്നില്ലെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story