Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2017 2:03 PM GMT Updated On
date_range 2017-06-06T19:33:44+05:30വെള്ളക്കെട്ട്: സ്വന്തം വീട്ടിൽനിന്ന് അന്ത്യയാത്രയാകാൻ പ്രഭാകരനായില്ല
text_fieldsനെട്ടൂർ: വെള്ളക്കെട്ടിലായതോടെ വയോധികെൻറ മൃതദേഹം വീടിന് മുന്നിൽ ദർശനത്തിന് വെക്കാനാവാതെ ബന്ധുക്കൾ. കുമ്പളം പഞ്ചായത്തിൽ പനങ്ങാട് മങ്ങാട്ട്ചിറ വീട്ടിൽ പ്രഭാകരനാണ് (67) ഞായറാഴ്ച മരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്ന പ്രഭാകരൻ ശ്വാസകോശത്തിലും തലച്ചോറിലും ബാധിച്ച അണുബാധയെ തുടർന്നാണ് മരണപ്പെട്ടത്. വീടിന് വടക്ക് കിഴക്ക് ഭാഗങ്ങളിലായി വില്ല പണിയുന്നതിന് ചുറ്റുമതിൽ കെട്ടിയത് മൂലം മഴക്കാലമാകുമ്പോൾ വീടും സ്ഥലവും വെള്ളക്കെട്ടിലാകുന്നതാണ് ദുരിതത്തിലാകാൻ കാരണം. മരണശേഷം ഒരു ദിവസത്തിൽ കൂടുതൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു. എന്നാൽ, സ്വന്തം വീട്ടിൽ മൃതശരീരം ഒന്നുവെക്കാൻ പോലുമാവാത്ത സ്ഥിതിയിലായി. തിങ്കളാഴ്ച രാവിലെ 7.30 ഓടെ അയൽവാസിയുടെ പറമ്പിൽ ഷീറ്റ് വലിച്ച് കെട്ടി പൊതുദർശനത്തിന് വെച്ച മൃതദേഹം 9.30 ഓെടയാണ് സംസ്കാരം നടത്തിയത്. കുമ്പളം പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയും അലംഭാവവുമാണ് ഒരു കുടുംബം പരിസ്ഥിതി ദിനത്തിൽ ഭൗതികശരീരം വീട്ടിൽ വെക്കാനാകാതെ ദുരിതത്തിലായത്. നിരവധി പകർച്ചവ്യാധി രോഗങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. 2012 ഡിസംബർ 27ന് ഈ സ്ഥലത്ത് മണ്ണടിച്ചു നൽകാൻ പഞ്ചായത്ത് അധികൃതരോട് മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ, ഇതുവരെ പഞ്ചായത്ത് അധികൃതർ പല കാരണങ്ങൾ പറഞ്ഞ് ഈ കുടുംബത്തെ വഞ്ചിക്കുകയാണ് ചെയ്തത്. പ്രഭാകരെൻറ മക്കളായ പ്രമോദ്, പ്രദീപ് എന്നിവർ സുഹൃത്തുക്കളുടെ വീടുകളിലായിട്ടാണ് താമസം. ഭാര്യ: ഗിരിജ
Next Story