Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസര്‍ക്കാര്‍...

സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം; താൽക്കാലിക ഡ്രൈവർമാർക്ക് മാറ്റമില്ല

text_fields
bookmark_border
കാക്കനാട്: സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ താൽക്കാലിക ഡ്രൈവര്‍മാര്‍ക്ക് മാറ്റമില്ല. വിജിലന്‍സും ധനകാര്യ പരിശോധന വിഭാഗവും കലക്ടറേറ്റില്‍ നടത്തിയ പരിശോധനയില്‍ വാഹനം ദുരുപയോഗം ചെയ്തതായി കണ്ടെത്തിയ ഡെപ്യൂട്ടി കലക്ടര്‍മാര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരുടെ താൽക്കാലിക ഡ്രൈവര്‍മാര്‍ ഇപ്പോഴും തുടരുകയാണ്. ഉദ്യോഗസ്ഥര്‍ തന്നിഷ്ട പ്രകാരം നിയമിക്കുന്ന താൽക്കാലിക ഡ്രൈവര്‍മാരാണ് ഔദ്യോഗിക വാഹന ദുരുപയോഗത്തിന് കൂട്ടുനില്‍ക്കുന്നതെന്നായിരുന്നു വിജിലന്‍സി​െൻറ നിഗമനം. വാഹന ദുരുപയോഗം തടയാന്‍ താല്‍ക്കാലിക ഡ്രൈവര്‍മാരുടെ നിയമനം എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് മുഖേന നടത്തണമെന്ന് ധനകാര്യ പരിശോധന വിഭാഗം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിജിലന്‍സും ധനകാര്യ പരിശോധന വിഭാഗവും നടത്തിയ പരിശോധനയിലാണ് ഏതാനും ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയത്. ക്രമക്കേട് കാട്ടിയ ഉദ്യോഗസ്ഥരില്‍നിന്ന് 5000 മുതല്‍ 10,000 രൂപ വരെ പിഴ ഈടാക്കാനാണ് വിജിലന്‍സ് വകുപ്പ് മേധാവികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പിഴ കൂടാതെ വകുപ്പ് തല നടപടി സ്വീകരിക്കാനും ശിപാർശ നല്‍കിയിട്ടുണ്ട്. നാല് ഡെപ്യൂട്ടി കലക്ടര്‍മാരുടെ ഔദ്യോഗിക വാഹനങ്ങളാണ് ദുരുപയോഗം ചെയ്തതായി കണ്ടെത്തിയത്. വാഹനങ്ങളുടെ ലോഗ് ബുക്ക് കൃത്യമായി സൂക്ഷിക്കുകയും പരിശോധനയില്‍ ക്രമക്കേടില്ലെന്ന് കണ്ടെത്തിയ മുന്‍ എ.ഡി.എമ്മിനെയും ഫിനാന്‍സ് ഓഫിസറെയും നടപടിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വാഹനങ്ങളിലെ ഇന്ധന വിലനിര്‍ണയം സംബന്ധിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരില്‍നിന്നും പിഴ ഈടാക്കുന്നത്. അവസാനത്തെ ആറ് മാസം വാഹനത്തില്‍ ഉപയോഗിച്ച ഇന്ധനം കണക്കാക്കി അതില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച മാസം കണ്ടെത്തി പകുതി ഇന്ധനത്തി​െൻറ വില ഈടാക്കാനാണ് ധനകാര്യ പരിശോധന വിഭാഗം വിജിലന്‍സിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതി​െൻറ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരില്‍ പിഴ ഈടാക്കാന്‍ നിര്‍ദേശം. അതേസമയം, താൽക്കാലിക ഡ്രൈവര്‍മാരുടെ നിയമനം എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് മുഖേന നടത്തമെന്ന റിപ്പോര്‍ട്ട് അവഗണിക്കുന്നതായാണ് ആരോപണം. റെവന്യു വകുപ്പി​െൻറ വിവിധ ഓഫിസുകളിലായി 14 താൽക്കാലിക ഡ്രൈവര്‍മാരാണുള്ളത്. ഇവരെയെല്ലാം ഉദ്യോഗസ്ഥര്‍ തന്നെ നിയമിച്ചവരാണ്. ജനുവരിയിൽ താൽക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് വഴി നിമനം നടത്താന്‍ ഇൻറർവ്യൂ നടത്തിയെങ്കിലും ഒരാളെ പോലും നിയമിച്ചില്ല.
Show Full Article
TAGS:LOCAL NEWS
Next Story