Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.എം. മണി...

എം.എം. മണി മുഖ്യമന്ത്രിയുടെ 'തൊമ്മി'യെന്ന് പി.ടി. തോമസ്

text_fields
bookmark_border
കൊച്ചി: മന്ത്രി എം.എം. മണി മുഖ്യമന്ത്രി പിണറായി വിജയ​െൻറ തൊമ്മിയായി മാറിയെന്ന് പി.ടി. തോമസ് എം.എൽ.എ. മണിയെ മുന്‍നിര്‍ത്തി വൈദ്യുതി വകുപ്പ് ഭരിക്കുന്നത് പിണറായിയാണ്. ലാവലിന്‍ കേസില്‍നിന്ന് രക്ഷപ്പെടുന്നതിനുള്ള നാടകങ്ങളാണ് വൈദ്യുതി വകുപ്പില്‍ നടക്കുന്നത്. അതിനാണ് കാര്യപ്രാപ്തിയുള്ള എം.എൽ.എമാരെ തഴഞ്ഞ് മണിയെ മന്ത്രിയാക്കിയത്. പിണറായിയുടെയും സർക്കാറി​െൻറയും തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരെ ചീത്തവിളിക്കാനുള്ള ജെ.സി.ബിയാണ് മണിയെന്നും പി.ടി. തോമസ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മറ്റാരെങ്കിലുമായിരുന്നു വൈദ്യുതി മന്ത്രിയെങ്കിൽ വകുപ്പില്‍ കൈകടത്താന്‍ പിണറായിയെ അനുവദിക്കില്ലായിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടതിനാൽ കോടികള്‍ കൈക്കൂലി വാങ്ങിയെന്ന മണിയുടെ ആരോപണം പി.ടി. തോമസ് തള്ളി. തനിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തി നിശ്ശബ്ദനാക്കാമെന്ന് വിചാരിക്കരുത്. കൃഷിക്കാരെയും പാവപ്പെട്ട തോട്ടം തൊഴിലാളികളെയും മറയാക്കി പട്ടയരഹിത ഭൂമിയാണ് മണിയും ജോയിസ് ജോര്‍ജ് എം.പിയും കൈവശംെവച്ചിരിക്കുന്നത്. കൈയേറ്റങ്ങള്‍ക്കെതിരെ നിയമസഭയില്‍ പോരാട്ടം തുടരുമെന്നും തോമസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story