Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാമ്രാജ്യത്വ...

സാമ്രാജ്യത്വ ശക്തികളുടെ ലോക മാർക്കറ്റിൽനിന്ന് ഇന്ത്യ പുറത്തുവരണം ^എസ്.പി. ഉദയകുമാർ

text_fields
bookmark_border
സാമ്രാജ്യത്വ ശക്തികളുടെ ലോക മാർക്കറ്റിൽനിന്ന് ഇന്ത്യ പുറത്തുവരണം -എസ്.പി. ഉദയകുമാർ കൊച്ചി: യൂറോപ്യൻ യൂനിയനിൽനിന്ന് ബ്രക്സിറ്റിലൂടെ ബ്രിട്ടൺ പുറത്ത് വന്നതുപോലെ സാമ്രാജ്യത്വ ശക്തികളുടെ ലോകമാർക്കറ്റിൽനിന്ന് ഇന്ത്യ പുറത്ത് വരുന്ന 'ഇൻഡ് എക്സിറ്റാ'ണ് നമുക്ക് വേണ്ടതെന്ന് കൂടങ്കുളം ആണവവിരുദ്ധ ജനകീയ സമിതി അഖിലേന്ത്യ കോഓഡിനേറ്റർ ഡോ. എസ്.പി. ഉദയകുമാർ. വികസനം തീരുമാനിക്കുന്നത് അദാനിയും അംബാനിയുമാണോ എന്ന് ചോദിക്കുന്നവർ രാജ്യദ്രോഹികളാക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപി​െൻറ നിലപാടിനെതിരെ 'ജറൂസലം ട്രംപി​െൻറ നിലപാട് ലോക നാശത്തിന്' പ്രമേയത്തിൽ പി.ഡി.പി നടത്തിയ സാമ്രാജ്യത്വവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉദയകുമാർ. ഇസ്രായേലി​െൻറ തലസ്ഥാനമായി ജറൂസലമിനെ പ്രഖ്യാപിക്കാൻ ഒരു അധികാരവും ട്രംപിനില്ല. രാഷ്ട്രീയ അപകടമായി അമേരിക്കക്കാർതന്നെ കരുതുന്നയാളാണ് ട്രംപ്. ഇന്ത്യയുൾപ്പെടെ 164 രാഷ്ട്രങ്ങളും ട്രംപി​െൻറ പുതിയ പ്രഖ്യാപനത്തെ അംഗീകരിക്കുന്നില്ല. യു.എൻ ഈ നടപടിയെ എതിർത്തിട്ടുണ്ട്. തീരുമാനത്തിന് മാറ്റമുണ്ടായില്ലെങ്കിൽ അത് ഭാവിയിൽ വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ആദർശവും വിശ്വാസവും അനുസരിച്ച് ജീവിക്കാൻ കഴിയാത്ത സാഹചര്യം വരുംനാളുകളിലുണ്ടാകുമോ എന്ന് ഭയപ്പെടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മുഖ്യപ്രഭാഷണം നടത്തിയ 'മാധ്യമം' ഡെപ്യൂട്ടി എഡിറ്റർ കാസിം ഇരിക്കൂർ പറഞ്ഞു. ട്രംപും നെതന്യാഹുവും മോദിയും കൈകോർക്കുന്ന അവസ്ഥയാണിന്ന്. പശ്ചിമേഷ്യയിലെ എണ്ണസമ്പത്ത് കൊള്ളയടിക്കാൻ തുനിഞ്ഞിറങ്ങിയ അമേരിക്കക്കും ബ്രിട്ടനുമെതിരെ ഒപക് രാഷ്ട്രങ്ങളുടെ കൂട്ടായ്മ രൂപവത്കരിച്ചതോടെയാണ് സദ്ദാം സാമ്രാജ്യത്വശകതികളുടെ നോട്ടപ്പുള്ളിയായത്. പുരോഗമനചിന്തകളുടെ താഴ്വരയായിരുന്നു ഇറാഖ്. തൂക്കിലേറ്റപ്പെടുന്നതിന് മുമ്പ് സദ്ദാം ഹുസൈൻ കാണിച്ച ധീരത സാമ്രാജ്യത്വശക്തികളെ അലസോരപ്പെടുത്തിയത് മൂലമാണ് ഭൗതികശരീരത്തോടുപോലും അനാദരവ് പ്രകടിപ്പിച്ചത്. ഇന്ത്യയിൽ സയണിസ്റ്റ് നയം പിൻതുടരുന്ന പാർട്ടിയാണ് ബി.ജെ.പിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.ഡി.പി സീനിയർ വൈസ് ചെയർമാൻ പൂന്തുറ സിറാജ് അധ്യക്ഷത വഹിച്ചു. നയരൂപവത്കരണ സമിതി കൺവീനർ വർക്കല രാജ് സാമ്രാജ്യത്വവിരുദ്ധ പ്രതി ചൊല്ലിക്കൊടുത്തു. മുഹമ്മദ് റജീബ് ആമുഖപ്രഭാഷണം നടത്തി. പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. മുജീബ് റഹ്മാൻ, സംസ്ഥാന നേതാക്കളായ കെ.ഇ. അബ്ദുല്ല, മുട്ടം നാസർ, സാബു കൊട്ടാരക്കര, നിസാർ മേത്തർ, മൈലക്കാട് ഷാ, യൂസഫ് പാന്ത്ര, മജീദ് ചേർപ്പ്, ശശികുമാരി വർക്കല എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് അലിയാർ കോതമംഗലം സ്വാഗതവും സെക്രട്ടറി ജമാൽ ആലുവ നന്ദിയും പറഞ്ഞു. dp2 പി.ഡി.പി എറണാകുളത്ത് സംഘടിപ്പിച്ച സാമ്രാജ്യത്വവിരുദ്ധ സമ്മേളനം കൂടങ്കുളം ആണവവിരുദ്ധ സമിതി ചെയർമാൻ ഡോ. എസ്.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു. സീനിയർ വൈസ് െചയർമാൻ പൂന്തുറ സിറാജ്, 'മാധ്യമം' ഡെപ്യൂട്ടി എഡിറ്റർ കാസിം ഇരിക്കൂർ, വർക്കല രാജ്, പി.എം. അലിയാർ എന്നിവർ സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story