Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅരക്കിലോ കഞ്ചാവുമായി...

അരക്കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

text_fields
bookmark_border
ആലുവ: പുതുവത്സരാഘോഷ വില്‍പനക്ക് എറണാകുളത്ത് എത്തിച്ച അരക്കിലോ കഞ്ചാവ് ആലുവ എക്‌സൈസ് സര്‍ക്കിള്‍ വിഭാഗം പിടികൂടി. കാഞ്ഞിരപ്പിള്ളി എരുമേലി മുരുക്കുംവയല്‍ കിഴക്കേക്കര വീട്ടില്‍ ബ്ലെസനാണ് (21) പിടിയിലായത്. എക്‌സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പരിശോധനയില്‍ പ്രിവൻറിവ് ഓഫിസര്‍ അനീഷ് മോഹന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.ഡി. ജോസ്, എം.എം. അരുണ്‍കുമാര്‍, എസ്. സിദ്ധാർഥ്, വാസുദേവന്‍, പി.ജി. അനൂപ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story