Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2017 5:29 AM GMT Updated On
date_range 31 Dec 2017 5:29 AM GMTമയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയിൽ
text_fieldsbookmark_border
ആലുവ: പുതുവത്സര കച്ചവടത്തിനെത്തിച്ച മയക്കുമരുന്നുകളുമായി നാല് യുവാക്കള്‍ പിടിയിൽ. കരുനാഗപ്പള്ളി സ്വദേശികളായ സുഹൈല്‍ (24), ആരിഫ് (27), ഹാഷിം (24) പത്തനംതിട്ട സ്വദേശി അഖില്‍ (27) എന്നിവരെയാണ് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ആൻഡ് ആൻറി നാർകോട്ടിക്സ് സ്പെഷല്‍ സ്ക്വാഡ് സി.ഐ സജി ലക്ഷ്മണനും സംഘവും അറസ്റ്റ് ചെയ്തത്. 25 ഗ്രാം എം.ഡി.എം.എ, നാല് എല്‍.എസ്.ഡി സ്റ്റാമ്പ്, വര്‍ണഗുളികകള്‍ എന്നിവ പിടികൂടി. ബംഗളൂരുവില്‍നിന്നാണ് ഇവര്‍ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. അമ്പതോളം ചെറിയ പൊതികളിലാക്കിയ എം.ഡി.എം.എ തമ്മനത്ത് ലോഡ്ജില്‍ മുറിയെടുത്ത് ആവശ്യക്കാര്‍ക്ക് നല്‍കാനായിരുന്നു ഇവരുടെ പദ്ധതി. ശനിയാഴ്ച രാത്രിയാണ് ഇവർ കൊച്ചിയിലെത്തിയത് സി.ഐക്കൊപ്പം എസ്.ഐ സുധീപ്കുമാര്‍, പ്രിവൻറിവ് ഓഫിസര്‍മാരായ എ.എസ്. അജയന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ റൂബന്‍, റോബി, രഞ്ജു, ടോമി, അജിത്, ജഗദീഷ്, പ്രദീപ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story