Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ഇ.എസ് നേതൃപരിശീലന...

എം.ഇ.എസ് നേതൃപരിശീലന ക്യാമ്പ്

text_fields
bookmark_border
കുന്നുകര: എം.ഇ.എസ് ജില്ല കമ്മിറ്റി ജില്ല-താലൂക്കുതല നേതാക്കള്‍ക്ക് നേതൃപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, എ.കെ. ശശീന്ദ്രന്‍, എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. എം.ഇ.എസ് ജില്ല പ്രസിഡൻറ് ടി.എം. സക്കീര്‍ഹുസൈന്‍ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് സംസ്ഥാന നേതാക്കളായ കെ.കെ. അബൂബക്കര്‍, എ.എം. അബൂബക്കര്‍, എം. അലി, കെ. ജെയ്നി, ജില്ല സെക്രട്ടറി എം.എം. അഷറഫ്, ജില്ല ട്രഷറര്‍ കെ.എം. ലിയാഖത്ത് അലിഖാന്‍ എന്നിവര്‍ സംസാരിച്ചു. മോഷ്ടാക്കളുടെയും സാമൂഹികവിരുദ്ധരുടെയും ശല്യം രൂക്ഷം - കുന്നുകര, ചെങ്ങമനാട്, നെടുമ്പാശ്ശേരി, പാറക്കടവ് മേഖലകളില്‍ സ്വൈരജീവിതം നഷ്ടമായി ചെങ്ങമനാട്: കുന്നുകര, ചെങ്ങമനാട്, നെടുമ്പാശ്ശേരി, പാറക്കടവ് മേഖലകളില്‍ രാത്രി മോഷ്ടാക്കളുടെയും സാമൂഹികവിരുദ്ധരുടെയും ശല്യം രൂക്ഷമാകുന്നു. വാഹനങ്ങളില്‍ കറങ്ങി കോളിങ് ബെല്‍ അടിച്ച് വീട്ടുകാരെ ഉണര്‍ത്തി ആക്രമിച്ച് കവര്‍ച്ചക്ക് ശ്രമിക്കുന്ന സംഘങ്ങളുടെ ശല്യം വിവിധ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞാഴ്ച ചെങ്ങമനാട് പനയക്കടവിലും വെള്ളിയാഴ്ച കുന്നുകര വയല്‍ക്കരയിലെ മാമ്പ്രയിലും ഇത്തരം സംഭവങ്ങള്‍ അരങ്ങേറി. പകല്‍ വിവിധ ഉല്‍പന്നങ്ങള്‍ വില്‍ക്കാനും ഭിക്ഷയാചിച്ചും സഹായം തേടിയും ആക്രിക്കച്ചവടക്കാരെന്ന വ്യാജേനെ എത്തും. വയോജനങ്ങളും സ്ത്രീകളും മാത്രമുള്ള വീടുകള്‍ കേന്ദ്രീകരിച്ചാണിത്. കവര്‍ച്ചക്കെത്താനും രക്ഷപ്പെടാനും സാഹചര്യവും വഴികളും നേരേത്ത കണ്ടെത്തും. വെള്ളിയാഴ്ച രാത്രി ഒന്നിന് മാമ്പ്ര കടവിന് സമീപത്തെ വീട്ടില്‍ തുടര്‍ച്ചയായി കോളിങ് ബെല്‍ അടിച്ചു. സംശയം തോന്നിയ വീട്ടുകാര്‍ സമീപത്തെ ബന്ധുക്കളെ ഫോണിൽ വിളിച്ചു. നാട്ടുകാരടക്കം പരിസരമാകെ തിരഞ്ഞു. മോഷ്ടാക്കൾ മതില്‍ ചാടിയതായി അടയാളം ലഭിച്ചു. മാമ്പ്ര കടവില്‍നിന്ന് വിളിപ്പാടകലെ ആല്‍ത്തറയുടെ സമീപത്തായി അജ്ഞാത ടെമ്പോ ട്രാവലര്‍ നിർത്തിയിട്ടത് കണ്ടെത്തി. നാട്ടുകാര്‍ വാഹനത്തിന് അടുെത്തത്തിയപ്പോഴേക്കും വാഹനം ഓടിച്ച് പോയി. വാഹനത്തില്‍ അഞ്ചോളം പേരുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പനയക്കടവില്‍ ചെങ്ങമനാട് കൈത്തറി െനയ്ത്ത് സഹകരണ സംഘത്തിന് കിഴക്ക് വശത്തെ വീടുകളിലാണ് ഇത്തരത്തില്‍ ശല്യമുണ്ടായത്. വിമാനത്താവളത്തില്‍ ഡ്രൈവറായ യുവാവി​െൻറ വീട്ടില്‍ രാത്രി തുടര്‍ച്ചയായി കോളിങ് ബെല്‍ അടിക്കുകയുണ്ടായി. ജോലി കഴിഞ്ഞ് രാത്രി രണ്ടോടെയാണ് ഡ്രൈവര്‍ എത്താറ്. അത് മറയാക്കിയാണ് ബെല്ലടിച്ചതെന്നാണ് സംശയിക്കുന്നത്. എന്നാല്‍, വീട്ടുകാര്‍ വാതില്‍ തുറക്കാതെ അകത്തുനിന്ന് ജനലിലൂടെ നോക്കിയതിനാല്‍ അനിഷ്ട സംഭവങ്ങളുണ്ടായില്ല. പരിസരത്തെ ഏതാനും വീടുകളിലെ െടറസില്‍ രാത്രി അജ്ഞാതനെ കാണുകയും നാട്ടുകാര്‍ സംഘടിെച്ചത്തിയപ്പോഴേക്കും രക്ഷപ്പെടുകയും ചെയ്തു. നെടുമ്പാശ്ശേരി പഞ്ചായത്തിലെ മള്ളുശ്ശേരി പാലത്തിന് സമീപവും അത്താണി തുരുത്തിശ്ശേരി, പോസ്റ്റ് ഒാഫിസ് കവല, അത്താണി ജങ്ഷന്‍ എന്നിവിടങ്ങളില്‍ അടുത്തിടെയാണ് വന്‍ കവര്‍ച്ച അരങ്ങേറിയത്. പാറക്കടവ് പഞ്ചായത്തിലെ കുറുമശ്ശേരി, പുളിയനം ഭാഗങ്ങളിലും സമാനരീതിയിൽ കവര്‍ച്ച അരങ്ങേറി. രാത്രി സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടവും ഒളിഞ്ഞുനോട്ടവും വ്യാപകമാണ്. വാടക വീടുകളില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവരെ നാട്ടുകാര്‍ നിരീക്ഷിക്കുന്നുണ്ട്. അതിനിടെ പനയക്കടവ് ഭാഗത്ത് സാമൂഹികവിരുദ്ധരുടെ ശല്യം റിപ്പോര്‍ട്ട് ചെയ്തതി​െൻറ പശ്ചാത്തലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിംകുട്ടിയുടെയും വാര്‍ഡ് അംഗം ടി.കെ. സുധീറി​െൻറയും നേതൃത്വത്തില്‍ നാട്ടുകാര്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചെങ്ങമനാട് പ്രിന്‍സിപ്പല്‍ എസ്.ഐ എ.കെ. സുധീര്‍ ക്ലാസ് നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story